Loading ...

Home Kerala

ധ​ര്‍​മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കാ​ന്‍ വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ

തൃശൂര്‍: വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കും. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ്​ അവര്‍ ഇത്​ പ്രഖ്യാപിച്ചത്​. മക്കള്‍ക്ക് നീതി കിട്ടാന്‍ വേണ്ടിയും എല്ലാ അമ്മമാര്‍ക്കും വേണ്ടിയാണ്​ താന്‍ മത്സരിക്കുന്നത്​.
നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കണം, അതിനാണ്​​ ധര്‍മടത്ത്​ തന്നെ മത്സരിക്കുന്നത്​. നീതിക്ക്​ വേണ്ടി മുഖ്യമന്ത്രിയുടെ കാല് വരെ പിടിച്ചു. അദ്ദേഹം വാക്ക് പാലിച്ചില്ല. കേസന്വേഷണത്തില്‍ കുറ്റകരമായ വീഴ്ച വരുത്തിയവര്‍ക്ക്​ സ്ഥാനക്കയറ്റം കൊടുക്കുകയാണ്​ ചെയ്​തത്​. ഇതിനെ പറ്റി മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമാണിത്​.നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ ഇല്ല. സംഘപരിവാറിന്‍റെ പിന്തുണ വേണ്ട. യു.ഡി.എഫ്​ അടക്കമുള്ള മതേതരപാര്‍ട്ടികളുടെ പിന്തുണ വാങ്ങും. മാധ്യമങ്ങള്‍ എന്‍റെ മുഖം മറയ്​ക്കേണ്ട. ജാഥ മാത്രമേ നിറുത്തുന്നുള്ളൂ, സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

Related News