Loading ...

Home Kerala

ധനവകുപ്പിന്റെ എതിര്‍പ്പിന് പുല്ലുവില്ല, ശമ്പളം ഒരു ലക്ഷം രൂപ സ്വയം കൂട്ടി ഖാദി ബോര്‍ഡ് സെക്രട്ടറി

തിരുവനന്തപുരം: സ്വയം ശമ്ബളം വര്‍ധിപ്പിച്ച്‌ ഉത്തരവിറക്കി കേരള ഖാദി ബോര്‍ഡ് സെക്രട്ടറി. ധനവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് സെക്രട്ടറി കെ എ രതീഷ് സ്വന്തം ശമ്ബളം 70,000 രൂപയില്‍ നിന്ന് 1,75,000 രൂപ ആക്കി ഉയര്‍ത്തിയത്. ഖാദി ബോര്‍ഡ് സെക്രട്ടറി എന്ന നിലയില്‍ രതീഷിന്റെ ശമ്ബളം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലു ശുപാര്‍ശ ധനവകുപ്പ് നിരസിച്ചു. ഇതിന് ബദലായാണ് സ്വന്തം ശമ്ബളം സ്വയം വര്‍ധിപ്പിച്ച്‌ ഉത്തരവിറക്കിയത്. ശമ്ബളത്തിന് മുന്‍കാല പ്രാബല്യവും നല്‍കി. ശമ്ബള കുടിശ്ശികയായി 5,35,735 രൂപയും ചെക്കായി എഴുതിയെടുത്തു. കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി ആയിരിക്കെയുണ്ടായ 500 കോടിയുടെ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജി‍സ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാണ് രതീഷ്.

Related News