Loading ...

Home National

കര്‍ഷക പ്രതികാരം; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി 'ബി.ജെ.പിക്ക്​ വോട്ടില്ല' ഹാഷ്​ടാഗ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി 'ബി.ജെ.പിക്ക്​ വോട്ടില്ല' ഹാഷ്​ടാഗ്​. അഞ്ചു സംസ്​ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കേ 'നോ വോട്ട്​ ടു ബി.ജെ.പി' എന്ന ഹാഷ്​ടാഗാണ്​ ട്വിറ്ററില്‍ ട്രെന്‍ഡിങ്​.നിരവധിപേര്‍ ഹാഷ്​ടാഗ്​ പങ്കുവെച്ച്‌​ കേന്ദ്രസര്‍ക്കാറി​ന്‍റെ ജനവിരുദ്ധ നയങ്ങ​ള്‍ക്കെതിരെ ട്വീറ്റ്​ ചെയ്​തു. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ പ്രചാരണം ആരംഭിച്ചിരുന്നു. കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒന്നിക്കണമെന്ന്​ ആഹ്വാനം ചെയ്​താണ്​ കര്‍ഷകരുടെ പ്രചാരണം. ബംഗാളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക്​ വോട്ടില്ല എന്ന പ്രചാരണ വാക്യവുമായി പ്രകടനം നടത്തുകയും ചെയ്​തിരുന്നു. ഇതിനോടനുബന്ധിച്ചാണ്​ 'നോ വോട്ട്​ ടു ബി.ജെ.പി' പ്രതി​േഷധം ട്വിറ്ററിലും ഉയര്‍ന്നത്​.2022ഒാടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സര്‍ക്കാറിന്‍റെ വാഗ്​ദാനം. എന്നാല്‍ കര്‍ഷക സമൂഹത്തിന്​ കുഴിമാടം ഒരുക്കുകയാണ്​ യഥാര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകര്‍ മാത്രമല്ല രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ കാമ്ബയിനിന്​ പിന്തുണയുമായി എത്തണമെന്നും കര്‍ഷകര്‍ പറയുന്നു.

Related News