Loading ...

Home National

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; നാ​ഗ്പു​രി​ല്‍ വീണ്ടും ലോക്ക്ഡൗണ്‍

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ല്‍ വീ​ണ്ടും ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 21 വ​രെ​യാ​ണ് ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. പ​ച്ച​ക്ക​റി, പ​ഴ​വ​ര്‍​ഗ ക​ട​ക​ള്‍, പാ​ല്‍ തു​ട​ങ്ങി​യ അ​വ​ശ്യ മേഖലകള്‍ പ്ര​വ​ര്‍​ത്തി​ക്കും.

നാ​ഗ്പു​ര്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ന് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ലോ​ക്ഡൗ​ണ്‍ വരുന്നത്. ലോ​ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യാ​ത്ത ചി​ല പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്. അ​തേ​തൊ​ക്കെ​യെ​ന്ന കാ​ര്യ​ത്തി​ല്‍ താ​മ​സി​യാ​തെ തീ​രു​മാ​നം വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 13,659 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ 1,710 കേ​സു​ക​ളും നാ​ഗ്പു​രി​ലാ​ണ്. 173 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന​ക്ക​ണ​ക്കാ​ണി​ത്. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളു​ടെ 60 ശ​ത​മാ​ന​വും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്.രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,854 പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 11,285,561 ആ​യി. 126 മ​ര​ണം​ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ അ​ണു​ബാ​ധ​യി​ല്‍ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,58,189 ആ​യി.

Related News