Loading ...

Home Kerala

കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ക​ര്‍​ണാ​ട​ക​യി​ല്‍ നി​യ​ന്ത്ര​ണം;രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ക​ര്‍​ണാ​ട​ക​യി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ശാ​സ​ന​യു​മ​യി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. നി​യ​ന്ത്ര​ണം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ ക​ര്‍​ണാ​ട​ക ചീ​ഫ് ജ​സ്റ്റീ​സ്, ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തു.25 ചെ​ക്ക്പോ​സ്റ്റു​ക​ളു​ണ്ടാ​യി​ട്ടും നാ​ല് എ​ണ്ണ​ത്തി​ല്‍ കൂ​ടി മാ​ത്രം ആ​ളു​ക​ളെ ക​ട​ത്തി​വി‌​ടു​ന്ന ന​ട​പ​ടി എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കാ​സ​ര്‍​ഗോ​ഡ് വ​ഴി വ​രു​ന്ന​വ​ര്‍​ക്ക് മാ​ത്രം നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ ദ​ക്ഷി​ണ ക​ന്ന​ഡ ക​ള​ക്ട​റോ​ട് വി​ശ​ദീ​ക​ര​ണ​വും കോ​ട​തി തേ​ടി. കേ​സ് മാ​ര്‍​ച്ച്‌ 18ന് ​വീണ്ടും പ​രി​ഗ​ണി​ക്കും.

Related News