Loading ...

Home Kerala

വൈദ്യുതി വിതരണം ; കരട് ബില്ലില്‍ വീണ്ടും ഭേദഗതി വരുത്തി

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടി വൈദ്യുതി ബില്ലിന്റെ കരടില്‍ വീണ്ടും ഭേദഗതി.
ഇതനുസരിച്ച്‌ ലൈസന്‍സില്ലാതെ ഏതു കമ്ബനിക്കും വൈദ്യുതിവിതരണം ഏറ്റെടുക്കാം.
ലൈസന്‍സിനുപകരം വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. പുതിയ നിര്‍ദേശങ്ങളെ കേരളം എതിര്‍ത്തു. വിതരണ കമ്ബനികളെ തീരുമാനിക്കാനും അനുമതിനല്‍കാനും സംസ്ഥാനങ്ങള്‍ക്കുകൂടി അധികാരമുള്ള സംവിധാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. പുതിയ നിര്‍ദേശമനുസരിച്ച്‌ ഒരു പ്രദേശത്ത് ഒരേശൃംഖലയില്‍നിന്നു വിതരണംചെയ്യാന്‍ വിവിധ കമ്ബനികള്‍ക്ക് അനുമതിയുണ്ടാവും. കമ്ബനികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത സ്ഥലത്ത് താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള കമ്ബനികളെ തിരഞ്ഞെടുക്കാം.

Related News