Loading ...

Home Kerala

കസ്റ്റംസും എല്‍ഡിഎഫും തുറന്നപോരിലേക്ക്; ഒരു രാഷ്ട്രീയപാര്‍ട്ടി വിരട്ടാന്‍ നോക്കുന്നെന്ന് കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരാ നീക്കത്തില്‍ പ്രതിഷേധിച്ച്‌ കസ്റ്റംസ് ഓഫീസുകളിലേക്ക് സിപിഐഎം നടത്തുന്ന മാര്‍ച്ചിനെ പരോക്ഷമായി വിമര്‍ശിച്ച്‌ കസ്റ്റസംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും അത് വിലപ്പോവില്ലെന്നുമാണ് സുമിത് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കസ്റ്റംസ് ഓഫീസുകളിലേക്ക് നടക്കുന്ന എല്‍ഡിഎഫ് പ്രതിഷേധ പോസ്റ്ററുകള്‍ പങ്കുവെച്ച്‌, പേരെടുത്ത് പറയാതെയാണ് സുമിതിന്റെ പോസ്റ്റ്. ഇതോടെ, വിഷയത്തില്‍ കസ്റ്റംസ് എല്‍ഡിഎഫുമായി തുറന്ന പോര് ആരംഭിച്ചിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എല്‍ഡിഎഫിന്റെ കസ്റ്റംസ് ഓഫീസ് മാര്‍ച്ച്‌ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബായിരുന്നു സുമിത് കുമാറിന്റെ പോസ്റ്റ്. പ്രതിഷേധത്തെ 'ഭീഷണിപ്പെടുത്തല്‍' എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റ്. എന്നാല്‍, അല്‍പസമയത്തിന് ശേഷം ഈ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍നിന്നും അപ്രത്യക്ഷമായി. അതേസമയം, വിവിധ കസ്റ്റംസ് ഓഫീസുകളിലേക്കുള്ള എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച്‌ പലയിടത്തായി ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കസ്റ്റംസ് ഓഫീസുകള്‍ക്ക് മുമ്ബിലാണ് പ്രതിഷേധം നടന്നത്. കോഴിക്കോട് നടന്ന മാര്‍ച്ച്‌ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. നീചമായ ഗൂഢാലോചനയുടെ ഭാഗമാണ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലെ കസ്റ്റംസ് സത്യവാങ്ങ് മൂലമെന്ന് പി മോഹനന്‍ പറഞ്ഞു. മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാര്‍ച്ച്‌ നടന്നത്. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് മുന്നില്‍ നിന്ന് മാര്‍ച്ച്‌ ആരംഭിച്ച്‌ കസ്റ്റംസ് ഓഫീസിനു മുന്നില്‍ ധര്‍ണ ഇരുന്നു. സിപിഐഎം പിബി അംഗം എംഎ ബേബി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം സ്വരാജ് എംഎല്‍എ, കെ ചന്ദ്രനപ്പിള്ള എന്നിവര്‍ പങ്കെടുത്തു.

Related News