Loading ...

Home Kerala

സാ​ങ്കേതികവിദ്യക്ക്​ വഴിമാറി വോ​ട്ടെടുപ്പ്​; ഇക്കുറി എം3 വോട്ടുയന്ത്രം

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ എം 3 ​വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍. ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ച എം 2 ​യ​ന്ത്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ എം 3 ​യ​ന്ത്ര​ങ്ങ​ള്‍​ക്ക്​ പോ​ളി​ങ്ങി​ല്‍ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​നാ​കും.
എം 3 ​യ​ന്ത്ര​ത്തി​ല്‍ ഒ​രേ​സ​മ​യം നോ​ട്ട ഉ​ള്‍​െ​പ്പ​ടെ 384 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​ചേ​ര്‍​ക്കാ​നാ​കും. എം 2​വി​ല്‍ 64 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്താ​നാ​യി​രു​ന്ന​ത്. യ​ന്ത്ര​ത്ത​ക​രാ​റു​ക​ള്‍ സ്വ​യം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് എം 3 ​യ​ന്ത്ര​ത്തി​െന്‍റ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ത​ക​രാ​റി​ലാ​യ ഇ.​വി.​എം യ​ന്ത്ര​ങ്ങ​ള്‍ പെ​ട്ടെ​ന്ന് ക​ണ്ടെ​ത്താ​നും സാ​ധി​ക്കും. ബാ​റ്റ​റി​നി​ല യ​ന്ത്ര​ത്തി​ല്‍ ഡി​സ്പ്ലേ ചെ​യ്യു​ന്ന​ത് വ​ഴി പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ര്‍​ക്ക്‌ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നും പെ​ട്ടെ​ന്ന്​ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കും. എം 3 ​യ​ന്ത്ര​ങ്ങ​ളി​ല്‍ ബാ​റ്റ​റി​യു​ടെ ഭാ​ഗ​വും കാ​ന്‍​ഡി​ഡേ​റ്റ് സെ​റ്റ് ക​മ്ബാ​ര്‍​ട്ട്മെന്‍റും പ്ര​ത്യേ​ക​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബാ​റ്റ​റി​ക​ള്‍ ത​ക​രാ​റി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യ​ന്ത്രം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​തെ ബാ​റ്റ​റി മാ​റ്റാ​നാ​കും. ഇ​തു​വ​ഴി ബൂ​ത്തു​ക​ളി​ല്‍ സ​മ​യ​ന​ഷ്​​ടം പ​രി​ഹ​രി​ക്കാം. ക​നം കു​റ​ഞ്ഞ​തും കൈ​കാ​ര്യം ചെ​യ്യാ​ന്‍ എ​ളു​പ്പ​മു​ള്ള​തു​മാ​ണി​ത്. ജി​ല്ല​യി​ല്‍ 3500 ക​ണ്‍​ട്രോ​ള്‍ യൂ​നി​റ്റാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് എം 3 ​യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related News