Loading ...

Home Kerala

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് ; നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണം

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്ബള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്‌കരണ സമരം ആരംഭിക്കും.പേ വാര്‍ഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കും. നോണ്‍ കോവിഡ് യോഗങ്ങളും ബഹിഷ്‌കരിക്കും. നാളെ മുതല്‍ എല്ലാ ദിവസവും കരിദിനം ആചരിക്കും.ഈ മാസം 17 ന് ഓ പി ബഹിഷ്‌കരിച്ച്‌ പ്രതിഷേധിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related News