Loading ...

Home National

കര്‍ഷകര്‍ക്കൊപ്പം 
തൊഴിലാളികള്‍ ; പ്രക്ഷോഭം തീവ്രമാക്കാന്‍ കര്‍ഷകസംഘടനകള്‍

ന്യൂഡല്‍ഹി:കര്‍ഷകസംഘടനകളും ട്രേഡ്യൂണിയനുകളും ശനിയാഴ്ച രാജ്യവ്യാപകമായി കര്‍ഷക–- തൊഴിലാളി ഏകതാ ദിവസ് ആചരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സംയുക്തപ്രകടനം സംഘടിപ്പിച്ചു. ആന്‍ഡമാന്‍–- നിക്കോബാര്‍ ദ്വീപ സമൂഹത്തിലും ഏകതാ ദിവസ് ആചരണമുണ്ടായി. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ റാലികളിലും പ്രകടനങ്ങളിലും പങ്കാളികളായി. ഉത്തരേന്ത്യയില്‍ ശൈത്യം മാറി താപനില ഉയര്‍ന്നുതുടങ്ങിയതോടെ ഡല്‍ഹി അതിര്‍ത്തി സമരകേന്ദ്രങ്ങളില്‍ വെയിലിനെ ചെറുക്കാനായി ടെന്റുകള്‍ സ്ഥാപിച്ചു. കൂളറുകള്‍, വെള്ളത്തിനായി കുഴല്‍കിണറുകള്‍, വാട്ടര്‍ ഫില്‍റ്ററുകള്‍, കൂടുതല്‍ ശൗചാലയങ്ങള്‍ എന്നിവ തയ്യാറാക്കി. ടിക്രിയില്‍ മാത്രം നാലായിരം എയര്‍ കൂളര്‍ സ്ഥാപിച്ചു. ബിജെപിക്ക് വോട്ടില്ലനിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്, രാജ്യത്തെ തൊഴിലാളികളുമായി കൈകോര്ത്ത് പ്രക്ഷോഭം തീവ്രമാക്കാന്‍ കര്‍ഷകസംഘടനകള്‍. മോഡി സര്‍ക്കാരിനെതിരായ മൂന്നാംഘട്ട സമരപ്രഖ്യാപനം ചൊവ്വാഴ്ച സംയുക്ത കിസാന്‍ മോര്‍ച്ച നടത്തും. തിങ്കളാഴ്ച കേന്ദ്ര ട്രേഡ്യൂണിയന്‍ പ്രതിനിധികളും സംയുക്ത കിസാന്‍മോര്‍ച്ച നേതാക്കളും യോഗം ചേരും. കിസാന്‍സഭ നേതാക്കളായ ഹനന്‍ മൊള്ള, അശോക് ധാവ്ളെ, വിജൂ കൃഷ്ണന്‍, പി കൃഷ്ണപ്രസാദ് എന്നിവര്‍ സിന്‍ഘു സമരകേന്ദ്രത്തിലെത്തി മറ്റ് കര്‍ഷക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബംഗാള്‍ അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനത്തും കര്‍ഷകര്‍ ബിജെപിക്ക് വോട്ടുചെയ്യരുതെന്ന പ്രചാരണം ശക്തമാക്കും. ഇതിനായി സംയുക്ത കിസാന്‍മോര്‍ച്ചയുടെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനപര്യടനം നടത്തും. കര്‍ഷകവോട്ട് ബിജെപിക്ക് പോകരുതെന്ന് ഉറപ്പാക്കുമെന്ന് മുതിര്‍ന്ന കര്‍ഷകനേതാവ് ദേശാഭിമാനിയോട് പറഞ്ഞു. മഹാരാഷ്ട്രയിലും മറ്റും സംഘടിപ്പിച്ച ലോങ്മാര്‍ച്ചുകള്‍ മറ്റ് സംസ്ഥാനങ്ങളിലും സംഘടിപ്പിക്കും. ഇതിനിടെ കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയാരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി.

Related News