Loading ...

Home National

19 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒയുടെ പിഎസ്‌എല്‍വി സി 51 വിജയകരമായി വിക്ഷേപിച്ചു

2021ലെ ഐഎസ്‌ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൌത്യത്തിന് തുടക്കം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നും പിഎസ്‌എല്‍വി സി 51 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഐഎസ്‌ആര്‍ഒയുടെ ആദ്യ സമ്ബൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് പിഎസ്‌എല്‍വി സി 51. ബ്രസീലിന്റെ ആമസോണിയ - 1 ഉള്‍പ്പെടെ 19 ഉപഗ്രഹങ്ങളുമായാണ് പിഎസ്‌എല്‍വി സി - 51 ഭ്രമണപഥത്തിലെത്തുക. വിക്ഷേപണം വിജയകരമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. 637 കിലോഗ്രാം ഭാരമാണ് പേടകത്തിനുള്ളത്. ബഹിരാകാശ ഗവേഷണ മേഖലയില്‍ കൂടുതല്‍ വാണിജ്യ സാദ്ധ്യതകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. എസ്‌ഡി സാറ്റ് എന്ന പേരിലുള്ള ഒരു ചെറിയ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ, ഭഗവത് ഗീതയുടെ ഇലക്‌ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവ ഉള്‍പ്പെടുത്തിട്ടുണ്ട്.

Related News