Loading ...

Home Kerala

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് മൊബൈല്‍ ലാബുകള്‍: 24 മണിക്കൂറിനുള്ളില്‍ ഫലം, നിരക്ക് 448 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ മൊബൈല്‍ ലാബുകള്‍. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ എണ്ണം കൂട്ടുന്നതിനായി സ്വകാര്യ കമ്ബനിക്ക് സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കി. മൊബൈല്‍ ലാബുകളില്‍ പരിശോനാഫലം 24 മണിക്കൂറിനുള്ളില്‍ -ലഭ്യമാകും. പരിശോധനാ നിരക്ക് 448 രൂപയാണ്. സ്വകാര്യ ലാബുകളില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. അതേസമയം കോവിഡ് പരിശോധനാ ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്.

Related News