Loading ...

Home youth

ഇത്ഫോക്: അരങ്ങിന്റെ വൈപുല്യം by രേണു രാമനാഥ്

തെരുവ് മുഖ്യ വിഷയമായി ഇത്ഫോക്ക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഒമ്പതാമത് എഡിഷന്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍, അവതരണത്തെ, അക്കാദമി ക്യാമ്പസിന്റെ സുരക്ഷിതത്വത്തില്‍ നിന്ന്, നഗരത്തിന്റെയും ആള്‍ക്കൂട്ടത്തിന്റെയും നടുവിലെ അരക്ഷിതത്വത്തിലേക്കും അപ്രതീക്ഷിതത്വങ്ങളിലേക്കും ഇറക്കിവിടുക എന്ന ഏറെ സാഹസികമായ ആശയം തന്നെയായിരുന്നു ലക്ഷ്യം.

കൊട്ടും കുരവയും ആര്‍പ്പും ആരവവുമായി കേരളത്തിന്റെ ഒമ്പതാമത് അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ കൊടിയിറങ്ങി. ഇതൊക്കെ

 രേണു രാമനാഥ്
മുന്‍വര്‍ഷങ്ങളിലുമില്ലെന്നല്ല. കേരള സംഗീത നാടക അക്കാദമി ക്യാമ്പസിനെ ഇളക്കിമറിച്ചുതന്നെയാണ് പല വര്‍ഷങ്ങളിലും അന്തര്‍ദേശീയ നാടകോത്സവം അരങ്ങേറിയിട്ടുള്ളത്. ഇക്കുറി വ്യത്യാസം പക്ഷേ, ആര്‍പ്പും ആരവവും ആള്‍ക്കൂട്ടവും അക്കാദമിയുടെ മതില്‍ക്കെട്ടിനകത്തുനിന്ന് നഗരത്തെരുവുകളിലേക്കിറങ്ങിയെന്നതായിരുന്നു.  തെരുവ് മുഖ്യവിഷയമായി ഇത്ഫോക്ക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഒമ്പതാമത് എഡിഷന്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍, അവതരണത്തെ, അക്കാദമി ക്യാമ്പസിന്റെ സുരക്ഷിതത്വത്തില്‍ നിന്ന്, നഗരത്തിന്റെയും ആള്‍ക്കൂട്ടത്തിന്റെയും നടുവിലെ അരക്ഷിതത്വത്തിലേക്കും അപ്രതീക്ഷിതത്വങ്ങളിലേക്കും ഇറക്കിവിടുക എന്ന ഏറെ സാഹസികമായ ആശയം തന്നെയായിരുന്നു ലക്ഷ്യം.അല്‍പ്പം സാഹസികം തന്നെയായിരുന്നു à´ˆ ലക്ഷ്യം. സമയക്കുറവും വലിയൊരു വെല്ലുവിളിയായി. ക്യുറേറ്റര്‍മാരായ ഡോ. അനുരാധ കപൂറും മാലശ്രീ ഹഷ്മിയും രമേഷ് വര്‍മയും തെരഞ്ഞെടുത്ത മുപ്പതിലേറെ അവതരണങ്ങളാണിക്കുറി ഇത്ഫോക്കിനെത്തിയത്. പലതിനും ഒന്നിലേറെ ഷോകളുണ്ടായിരുന്നു. ആറു തവണവരെപ്പോലും. ആകെ ഏതാണ്ട് 50ല്‍പ്പരം അവതരണങ്ങള്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിമൂന്ന് വേദികള്‍. നാനൂറില്‍പ്പരം കലാകാരന്മാര്‍. അരണാട്ടുകരയിലെ സ്കൂള്‍ ഓഫ് ഡ്രാമ ക്യാമ്പസും പുഴയ്ക്കലുള്ള ടെന്നീസ് ക്ളബ്ബിലെ സ്വിമ്മിങ് പൂളും പാലസ് റോഡിലെ കോര്‍പറേഷന്‍ ടൌണ്‍ഹാളും വേദികളായി.  
കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ മറ്റു സ്ഥാപനങ്ങളുടെ സഹകരണമായിരുന്നു ഇത്തവണത്തെ ഇത്ഫോക്കിനെ വിപുലപ്പെടുത്താന്‍ സഹായിച്ച ഒരു പ്രധാന ഘടകം. സാഹിത്യ അക്കാദമിയില്‍വച്ചു നടന്ന സിമ്പോസിയങ്ങളും സ്കൂള്‍ ഓഫ് ഡ്രാമയിലെ ശില്‍പ്പശാലകളും ക്ളാസുകളും, ലളിതകലാ അക്കാദമിയില്‍ നടന്ന സഫ്ദര്‍ ഹാശ്മി ട്രസ്റ്റിന്റെ ഫോട്ടോ പ്രദര്‍ശനവും അനുബന്ധ പരിപാടികളായി അരങ്ങേറി.തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമക്ക് ഇത്ഫോക്കില്‍ ഒരു സുപ്രധാന പങ്കുനല്‍കുന്നതിന്റെ ഭാഗമായി, സ്കൂളില്‍ ഒരുക്കിയ കനൈയ്യ ലാല്‍ വേദിയില്‍ രണ്ടു നാടകാവതരണങ്ങളും പ്രധാനപ്പെട്ട സെമിനാറുകളും യൂറോപ്പിലെ കംചാത്ക സ്ട്രീറ്റ് തിയേറ്റര്‍ കമ്പനിയുടെ മൈഗ്രാര്‍‘വര്‍ക്ക്ഷോപ്പും ഉള്‍പ്പെടെ സുപ്രധാനമായ പരിപാടികള്‍ നടന്നു.2010ല്‍ ആരംഭിച്ച് പിന്നീട് വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയ അമ്മന്നൂര്‍ പുരസ്കാരം പുനഃസ്ഥാപിച്ചതാണ് ഇത്തവണത്തെ മറ്റൊരു പ്രധാന നടപടി. കഴിഞ്ഞ വര്‍ഷം അന്തരിച്ച മണിപ്പൂരിലെ നാടകാചാര്യന്‍ ഹൈസ്നാം കനൈയ്യലാലിന്റെ സഹധര്‍മിണിയും സഹപ്രവര്‍ത്തകയും വിശ്രുത നാടകപ്രവര്‍ത്തകയുമായ ഹൈസ്നാം സാബിത്രിയെയാണ് ഇക്കുറി അമ്മന്നൂര്‍ പുരസ്കാരം നല്‍കി ആദരിച്ചത്. à´•àµ‡à´°à´³à´¤àµà´¤à´¿à´²àµâ€ തെരുവ് അവതരണവേദിയാവുന്നത് ആദ്യമായിട്ടല്ലെന്ന് പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, നമുക്ക് പരിചിതമായ തെരുവു നാടകങ്ങളുടെ, അഥവാ തരുവു മൂല നാടകങ്ങളുടെ (street corner theatre) ഭാഷയില്‍ നിന്ന് ഏറെ വ്യത്യസ്തമായ അന്വേഷണങ്ങളാണ് പാശ്ചാത്യലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്നതെന്ന്  കാണിച്ചുതന്ന അവതരണങ്ങള്‍ ഇക്കുറി ഇത്ഫോക്കിലെത്തിയിരുന്നു. സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ചട്ടക്കൂടു മനസ്ഥിതിക്ക് (straight jacketing) കീഴ്പ്പെട്ടതിലൂടെ തെരുവുകളും പൊതു ഇടങ്ങളും അന്യവല്‍ക്കരിക്കപ്പെട്ട പാശ്ചാത്യ അവസ്ഥയില്‍ കലാകാരന്മാര്‍ à´ˆ പൊതുഇടങ്ങള്‍ വീണ്ടെടുക്കാനും പ്രതിഷേധത്തിന്റെ വേദിയായി ഉപയോഗിക്കാനും നടത്തുന്ന ശ്രമങ്ങളാണ് അവിടത്തെ പല തെരുവ് അവതരണങ്ങളും. അതുകൊണ്ടുതന്നെ കൃത്യമായ ഏതെങ്കിലുമൊരു ആശയപ്രചാരണത്തിനായി തെരുവുമൂലകളില്‍ നാടകങ്ങളവതരിപ്പിക്കുക മാത്രമല്ല അവിടത്തെ തെരുവ് അവതരണങ്ങള്‍. കൃത്യമായി നിയന്ത്രിക്കപ്പെട്ട, ചിട്ടപ്പടി ചലിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ നാഗരിക ജീവിതത്തിന്റെ കളങ്ങളെയും താളങ്ങളേയും ഭഞ്ജിക്കുകയെന്നതു തന്നെ അവിടെ നിഷേധാത്മകമായ അവതരണകലയായി മാറുന്നു.ഇക്കാര്യങ്ങള്‍ ഏറ്റവും നന്നായി വരച്ചുകാണിച്ചത് യൂറോപ്യന്‍ കലാകാരന്മാരായ അഡ്രിയാന്‍ ഷ്വാര്‍സ്റ്റീനും യുറാതെ സിര്‍വൈതെയും ചേര്‍ന്നവതരിപ്പിച്ച അറൈവ്ഡ്‘ (Arrived) ആയിരുന്നെന്നു പറയാം. നമ്മുടെ സാമാന്യധാരണകള്‍ക്കനുസരിച്ചുള്ള ഒരു നാടകമേയായിരുന്നില്ല ‘അറൈവ്ഡ്. പഴയകാല യാത്രക്കാരായ ദമ്പതികളുടെ വേഷത്തില്‍ കൈയില്‍ പെട്ടിയും പിടിച്ച് തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ പ്രത്യക്ഷപ്പെട്ട അഡ്രിയാനും യുറാതെയും ഏതാണ്ടൊരു മണിക്കൂറോളം ജനങ്ങളുമായി പലതരത്തില്‍ ഇടപഴകുകയും സംവദിക്കുകയുമായിരുന്നു. പലപ്പോഴും പ്രകോപനത്തിന്റെ വക്കത്തെത്തുന്ന തരത്തില്‍. ബൈക്ക് യാത്രക്കാരെ തടഞ്ഞു നിര്‍ത്തി അവരുടെ വെള്ളക്കുപ്പിയെടുത്ത് വെള്ളം കുടിക്കുക, ബാക്കി വെള്ളം ഒരു വഴിപോക്കനെ വിളിച്ച് അയാളുടെ തലയിലൊഴിക്കുക, വാഹനങ്ങളിലേക്ക് എത്തിനോക്കുക തുടങ്ങി പല പ്രവൃത്തികളും ചെയ്തുകൊണ്ട് ഏതാണ്ടൊരു മണിക്കൂറോളം അവര്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചു നിര്‍ത്തി. തലവേദനയായത് ട്രാഫിക് പൊലീസിനും! അവസാനം ഒരു മുന്നറിയിപ്പുമില്ലാതെ, അതിലേ വന്ന ഒരു ബൈക്ക് തടഞ്ഞുനിര്‍ത്തി യാത്രക്കാരന്റെ പുറകില്‍ കേറി ഇരുവരും അപ്രത്യക്ഷരായിട്ടും, അവര്‍ തിരിച്ചു വന്നേക്കുമെന്നു കരുതി ജനക്കൂട്ടം ഏറെ നേരം കാത്തു നിന്നു.യൂറോപ്പിലെ പ്രമുഖ തെരുവ് അവതരണ സംഘങ്ങളിലൊന്നായ കംചാത്ക നടത്തിയ മൈഗ്രാര്‍ ശില്‍പ്പശാലയുടെ അന്ത്യത്തില്‍ നടത്തിയ അവതരണവും ഇത്തരത്തില്‍ നഗരജീവിതത്തില്‍ നിശ്ശബ്ദമായി ഇടപെടാനുള്ള ശ്രമമായിരുന്നു. ലോകമെമ്പാടും ഇപ്പോഴുയര്‍ന്നു വന്നിരിക്കുന്ന തീവ്രപ്രശ്നമായ അഭയാര്‍ഥിപ്രവാഹമാണ് കംചാത്ക പല രാജ്യങ്ങളിലും നടത്തിവരുന്ന മൈഗ്രാര്‍ ശില്‍പ്പശാലയുടെ പശ്ചാത്തലം. മൈഗ്രേഷന്‍, അല്ലെങ്കില്‍ മൈഗ്രന്റ് എന്ന വാക്കുകളില്‍ നിന്ന് മെനഞ്ഞെടുത്ത പദമാണ് മൈഗ്രാര്‍ (Migrar). സ്കൂള്‍ ഓഫ് ഡ്രാമയില്‍ നടന്ന മൂന്നു ദിവസത്തെ ശില്‍പ്പശാലയുടെ പരിസമാപ്തിയായി നടന്ന തെരുവ് അവതരണം, സ്വരാജ് റൌണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിച്ച് വടക്കേ സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കുന്നതായിരുന്നു. കൈയില്‍ പലതരം പെട്ടികളും സഞ്ചികളുമേന്തിയ സംഘാംഗങ്ങള്‍ നിശ്ശബ്ദരായി കൂട്ടത്തോടെ വഴിയിലൂടെ നീങ്ങുക മാത്രമായിരുന്നു അവതരണം. അവര്‍ ഇടയ്ക്ക് നിന്നു. ഇടയ്ക്ക് വഴിയില്‍ പെട്ടികള്‍ നിരത്തിവച്ച് അതിനു മുകളിലിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റ് റോഡ് മുറിച്ച് à´“à´Ÿà´¿. നിശ്ചലരായി നിന്നു. നിര്‍ത്തിയിട്ട ബസ്സിനകത്തേക്ക് എത്തിനോക്കി. മറ്റൊരു ബസ്സിനകത്തേക്ക് കയറിച്ചെന്നു. സീറ്റിലിരുന്നു. പൊടുന്നനെ കൂട്ടത്തോടെ ഇറങ്ങിപ്പോന്നു. കടകളില്‍ കയറിച്ചെന്നു. ബിസ്കറ്റും പലഹാരങ്ങളും വാങ്ങി. ചുറ്റുമുള്ളവര്‍ക്ക് വിതരണം ചെയ്തു. അര്‍ത്ഥശൂന്യമെന്നു തോന്നാവുന്ന, എന്നാല്‍ സ്വന്തമായതെല്ലാം ഒരു പെട്ടിയിലൊതുക്കിയെടുത്ത് ഏതോ അപരിചിത നഗരത്തില്‍ ചെന്നിറങ്ങേണ്ടിവരുന്ന അഭയാര്‍ഥിക്കൂട്ടങ്ങളെ സംബന്ധിച്ച് അര്‍ഥവത്ത് മാത്രമായ ചലനങ്ങള്‍. വിമര്‍ശനങ്ങളേറെ വരാം. എങ്കിലും ലോകത്തിന്റെ ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങളെയും അരക്ഷിതാവസ്ഥകളെയും എങ്ങനെ കലാകാരന്‍ കാണുന്നു, നേരിടുന്നു എന്ന് നമുക്ക് കാണിച്ചുതരാന്‍ ഉതകുന്നവയായിരുന്നു à´ˆ അവതരണങ്ങളില്‍ പലതും.
കലങ്ങിമറിയുന്ന ലോകത്തില്‍ കലാകാരന്മാര്‍ക്ക് നിര്‍മമരായി വര്‍ത്തിക്കാനാവില്ലെന്ന് തറപ്പിച്ചു പറയുന്നു à´ˆ നാടകപ്രവര്‍ത്തകര്‍. സെര്‍ബിയയില്‍ നിന്നെത്തിയ 'ഫ്രീഡം: ദി മോസ്റ്റ് എക്സ്പെന്‍സീവ് കാപിറ്റലിസ്റ്റ് വേഡ്' എന്ന നാടകത്തിന്റെ സ്രഷ്ടാക്കളായ മയാ പെലെവിച്ചും ഓള്‍ഗാ ദിമിത്രിയേവിച്ചും ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്.യുഗോസ്ളാവിയയുടെ തകര്‍ച്ചക്കു ശേഷമുള്ള സെര്‍ബിയയില്‍ നിന്നുകൊണ്ട്, ലോകത്തിലെ കമ്യൂണിസത്തിന്റെ അവസാന കോട്ടയെന്നു കരുതപ്പെടുന്ന ഉത്തരകൊറിയയെ നോക്കിക്കാണാന്‍ ശ്രമം നടത്തുന്ന à´ˆ നാടകം മൂര്‍ച്ചയേറിയ ചോദ്യങ്ങളാണുയര്‍ത്തുന്നത്. എന്താണ് സ്വാതന്ത്യ്രം? ഉത്തരകൊറിയയില്‍ സ്റ്റേറ്റിന്റെ ആധിപത്യമാണെങ്കില്‍, നിങ്ങള്‍ സ്വതന്ത്രമെന്ന് ഘോഷിക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിലുള്ളത് കമ്പോളത്തിന്റെ ആധിപത്യം മാത്രമല്ലേ? സൌജന്യ വിദ്യാഭ്യാസം, സൌജന്യ ആരോഗ്യരക്ഷ, സൌജന്യ ഭവനവ്യവസ്ഥ ഇതൊക്കെ അത്ര മോശം കാര്യങ്ങളെന്ന് പറയാനൊക്കുമോ? പലതായി പിളര്‍ന്ന യുഗോസ്ളാവിയയുടെ കഷണങ്ങളുടെ ആഭ്യന്തര കലാപവും നാറ്റോ ആക്രമണവുമെല്ലാം തരണം ചെയ്ത് വളര്‍ന്ന ഒരു തലമുറ സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍. à´…വസാനദിവസം തേക്കിന്‍ കാട് മൈതാനി മുതല്‍ ഇടിമുഴങ്ങുന്ന പോലുള്ള ജാസ് സംഗീതത്തിന്റെ അകമ്പടിയോടെ നഗരത്തെ പ്രകമ്പനം കൊള്ളിച്ച 'സാരി റോസ' എന്ന ഇന്റര്‍ കള്‍ച്ചറല്‍ അവതരണം ആശയാവതരണത്തേക്കാളേറെ സാന്നിധ്യത്തിന്റെ ഊര്‍ജസ്വലതകൊണ്ട് ശ്രദ്ധ നേടി. ചിലിയന്‍ നാടകപ്രവര്‍ത്തകയായ അലെ കോഫ്രെയുടെ സംവിധാനത്തിനു കീഴില്‍ പരിശീലനം നല്‍കിയ കേരളത്തില്‍ നിന്നുള്ള നാടകപ്രവര്‍ത്തകരും വിദേശീയരും ചേര്‍ന്നാണ് സാരി റോസ (റോസ് സാരി) അവതരിപ്പിച്ചത്.ഡോ. രാമചന്ദ്രന്‍ മൊകേരി നയിച്ച 'അയാം രോഹിത് വെമുല' എന്ന തെരുവു നാടകമായിരുന്നു പിന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. വടക്കേ സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് സ്വരാജ് റൌണ്ടില്‍ കയറി പാലസ് റോഡിലൂടെ അക്കാദമി ക്യാമ്പസിലെത്തിയ നാടകത്തില്‍ സ്കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ പങ്കെടുത്തു. 
2008ല്‍ സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരുന്ന വിശ്രുത നടന്‍ മുരളിയുടെ ഭ്രാന്തമായൊരു സ്വപ്നമായിട്ടാണ് കേരളത്തിന് സ്വന്തമായൊരു അന്തര്‍ദേശീയ നാടകോത്സവം രൂപം കൊള്ളുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നാടകപ്രവര്‍ത്തനങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയെന്നതായിരുന്നു അന്ന് അദ്ദേഹം നെയ്ത സ്വപ്നം. ആദ്യപടിയെന്ന നിലയില്‍ 2008ല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ നാടകങ്ങളെയാണ് തൃശൂരിലെത്തിച്ചത്. സാര്‍ക്ക് ഫെസ്റ്റിവല്‍ എന്ന നിലയില്‍ത്തന്നെ. 
രണ്ടാം വര്‍ഷം 2009ലെ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ക്കിടയിലാണ് മുരളിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാകുന്നത്. ഫെസ്റ്റിവല്‍ മുടങ്ങിപ്പോകുമെന്ന
അവസ്ഥയിലായിരുന്നിട്ടും, വെറും ഒരു മാസത്തെ കഠിനാദ്ധ്വാനം കൊണ്ട് ഡിസംബറില്‍ത്തന്നെ നടത്താന്‍ അന്നത്തെ സംഘാടകര്‍ക്ക് സാധിച്ചു. ആഫ്രിക്കയായിരുന്നു ഫോക്കസ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ മൂന്നാമത്തെ ഇത്ഫോക്കാണ് അന്താരാഷ്ട്ര  തിയേറ്റര്‍ ഫെസ്റ്റിവല്‍ കലണ്ടറില്‍ കേരളത്തിന് സ്ഥാനം നേടിക്കൊടുത്തതെന്നു പറയാം. ഇന്ന്, ഒമ്പതാം ഇത്ഫോക്ക് പിന്നിട്ട്, അടുത്ത വര്‍ഷം പത്താം ദളത്തിലെത്തി നില്‍ക്കുന്ന കേരളത്തിന്റെ അന്തര്‍ദേശീയ നാടകോത്സവം ഭാവിയില്‍ സ്വീകരിക്കേണ്ട ദിശാബോധത്തെക്കുറിച്ച് കൃത്യമായ വിചിന്തനം നടത്തേണ്ട സന്ദര്‍ഭമാണിത്. à´ªà´¤àµà´¤àµ വര്‍ഷത്തിനകം തന്നെ, നാടകപ്രവര്‍ത്തകര്‍ക്കും നാടകപ്രേമികള്‍ക്കുമിടയില്‍ ഒരു പ്രസ്റ്റീജിയസ് ഇവന്റ ് എന്ന ബഹുമതി നേടിയെടുക്കാന്‍  ഇത്ഫോക്കിനു കഴിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്. ഇതിനേറ്റവും വലിയ തെളിവ്, ഇത്ഫോക്കിന് തെരഞ്ഞെടുക്കപ്പെടാതെ പോകുന്ന നാടകപ്രവര്‍ത്തകരുടെ പരസ്യമായ നിരാശാപ്രകടനങ്ങള്‍ തന്നെയാവുന്നു. à´ˆ നിരാശാപ്രകടനങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതുമല്ല, ദേശീയ, അന്തര്‍ദേശീയ തലത്തിലും പ്രകടിപ്പിക്കപ്പെടുന്നുണ്ട്. 
സംസ്ഥാനത്തെ ഭരണമാറ്റത്തിനു ശേഷമുള്ള ആദ്യത്തെ ഇത്ഫോക്ക് എന്ന നിലയില്‍, ഒട്ടേറെ പ്രതീക്ഷകളും ആകാംക്ഷകളും ഇക്കുറി ഫെസ്റ്റിവലിനെക്കുറിച്ച് നാടകപ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിരുന്നു. കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷങ്ങളില്‍ കടുത്ത സാമ്പത്തിക പരിമിതി മൂലം ഗണ്യമായി താഴേക്ക് പോയിരുന്ന ഫെസ്റ്റിവല്‍ ഗ്രാഫിനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ശ്രമമാണ് ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയുടെയും സെക്രട്ടറി രാധാകൃഷ്ണന്‍ നായരുടെയും നേതൃത്വത്തിലുള്ള സംഗീത നാടക അക്കാദമി ഭാരവാഹികളുടെ മുന്നിലുണ്ടായിരുന്നത്. അക്കാദമിയുടെ ജനറല്‍ കൌണ്‍സില്‍, എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപീകരിക്കാനുണ്ടായ ഭരണപരമായ കാലതാമസവും സാമ്പത്തിക വര്‍ഷം കഴിയും മുമ്പ് പരമാവധി പരിപാടികള്‍ നടത്തി ബജറ്റ് വിഹിതം അടുത്ത വര്‍ഷത്തേക്ക് വെട്ടിക്കുറക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്ന ബാധ്യതയും അക്കാദമി അധികൃതരെ സംബന്ധിച്ച് കടുത്ത ജോലിഭാരമാണ് സൃഷ്ടിച്ചതെന്ന വസ്തുത കാണാതിരിക്കാനാവില്ല.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരുപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്ന ‘ടിക്കറ്റിങ്‘സമ്പ്രദായത്തിന് ഏറെക്കുറെ സ്വീകാര്യമായ ഒരു സംവിധാനമുണ്ടാക്കാന്‍ കഴിഞ്ഞത് ഇത്തവണത്തെ സംഘാടന വിജയമായി കണക്കാക്കാം. ടിക്കറ്റ് ആവശ്യമില്ലാത്ത തെരുവ് തുറസ്സരങ്ങ് അവതരണങ്ങളോടൊപ്പം അകത്തുള്ള അവതരണങ്ങള്‍ക്ക് കുറച്ച് ഓണ്‍ലൈന്‍ ടിക്കറ്റുകളും, ബാക്കി ഷോ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് തുറക്കുന്ന ബോക്സ് ഓഫീസ്‘ കൌണ്ടര്‍ സംവിധാനവും നടപ്പാക്കിയതിലൂടെ ഏറെക്കുറെ പരാതികളില്ലാതെ പ്രേക്ഷകരെ പ്രവേശിപ്പിക്കാനായി.പത്താം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ഇത്ഫോക്കിന്റെ ഏറ്റവും പ്രധാന പരിമിതികളാവുന്നത്  വര്‍ഷം മുഴുവന്‍ തുടരുന്ന സംഘാടന പ്രക്രിയയുടെ അഭാവവും ഫണ്ട് അനുവദിക്കുന്നതിലുള്ള അനിശ്ചിതത്വവുമാണ്. മാറിവരുന്ന സര്‍ക്കാരുകളുടെ നയത്തിനെയും നിലപാടിനെയും ആശ്രയിച്ചാണ് ഇത്ഫോക്കിന്റെ ഓരോ വര്‍ഷത്തെയും സംഘാടനം ഇപ്പോഴും നിലനില്‍ക്കുന്നത്. ഓരോ ഭരണമാറ്റവും ഇത്ഫോക്കിന്റെ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നു. അവസാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെയെങ്കിലും നടത്തിയവസാനിപ്പിക്കുന്ന ഒരുത്സവമായി മാറുകയും ചെയ്യുകയാണ്. അതിന് മാറ്റമുണ്ടാകണമെങ്കില്‍ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിനു സമാനമായി  ഇത്ഫോക്കിന് സംസ്ഥാനബജറ്റില്‍ ഫണ്ട് മാറ്റിവയ്ക്കുകയും സംസ്ഥാനത്തെ നാടകപ്രവര്‍ത്തകരുടെ പ്രാതിനിധ്യമുള്ള ഒരു സ്ഥിരം ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് രൂപീകരിക്കുകയുമൊക്കെ വേണ്ടിവരും.അതിനൊപ്പം തന്നെ പ്രധാനമാണ് ഇത്ഫോക്ക് കേരളത്തിലെ നാടകപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും കൊടുക്കുന്നതെന്ത് എന്ന ചോദ്യവും. വര്‍ഷത്തിലൊരിക്കല്‍ അമ്പരപ്പിക്കാനോ ചിരിപ്പിക്കാനോ മാത്രം കഴിയുന്ന ഒരുപിടി നാടകങ്ങള്‍ കാണിച്ചു കൊടുക്കല്‍ മാത്രമാണോ ഇത്ഫോക്കിന്റെ ചുമതല? à´¨à´¾à´Ÿà´•à´®àµ†à´¨àµà´¨ രംഗകലയ്ക്ക് സ്വീകാര്യത അല്‍പ്പ മെങ്കിലും കൂടിവന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണിപ്പോള്‍. കാണികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. അവതരണ സാധ്യതകളും കഴിഞ്ഞ നാളുകളെ അപേക്ഷിച്ച് കൂടിയിട്ടുണ്ടെന്നു പറയാം. അതേസമയം, à´ˆ വര്‍ധനവുകളെല്ലാം ആപേക്ഷികവും അസ്ഥിരവും ആണെന്നതുകൂടി ചൂണ്ടിക്കാട്ടാതെ വയ്യ. വാണിജ്യ നാടകരംഗത്തിനപ്പുറം ഗൌരവതരമായ പരീക്ഷണങ്ങള്‍ നടക്കുന്ന സമാന്തര നാടകവേദിയിലെ കലാകാരന്മാര്‍ക്ക് കുറച്ചുകൂടി ഉറപ്പുള്ള അവതരണ സംവിധാനങ്ങള്‍ സൃഷ്ടിക്കുകയെന്നത് കാലഘട്ടത്തിന്റെ ഏറ്റവും മുഖ്യമായ ആവശ്യമായി വന്നിരിക്കുകയാണ്. അതുപോലെത്തന്നെ ജനങ്ങളെ നാടകങ്ങള്‍ കാണിച്ചു കൊടുക്കുന്നതിനോടൊപ്പം കൃത്യമായ ഒരു ആസ്വാദന സംസ്കാരത്തെക്കുറിച്ചുള്ള ധാരണകൂടി അവര്‍ക്ക് പകര്‍ന്നു നല്‍കേണ്ടതുണ്ട്. ഏകശിലാകൃതമായ ഒന്നല്ല തിയേറ്റര്‍ എന്നും, പലതരം പരീക്ഷണങ്ങള്‍ നടക്കുന്ന ഒന്നാണെന്നും, à´ˆ പരീക്ഷണങ്ങളെ സഹിഷ്ണുതയോടെ കണ്ടറിയാനും വിലയിരുത്താനും കഴിയുന്നവരാണ് യഥാര്‍ഥ സഹൃദയര്‍ എന്നും, ഉച്ചത്തിലുള്ള പ്രസ്താവങ്ങള്‍ക്കൊപ്പം സൂക്ഷ്മതലങ്ങളിലുള്ള സംവേദനംകൂടി ആസ്വദിക്കാനാവുമ്പോഴേ കാണികളുടെ കാഴ്ച ശീലങ്ങള്‍ പുരോഗമിക്കൂ എന്നുമൊക്കെയുള്ള കാര്യങ്ങള്‍കൂടി പരിഗണിക്കപ്പെടേണ്ടതാണെന്ന് തോന്നുന്നു. വിസ്മയിപ്പിക്കുന്ന രംഗാവതരണങ്ങള്‍ മാത്രം കൈയടി നേടുകയും, സൂക്ഷ്മത (subtltey) മുഖ്യമാകുന്ന തരം അവതരണങ്ങള്‍ തള്ളിപ്പറയപ്പെടുകയും ചെയ്യുന്നത് ഇത്ഫോക്കില്‍ പൊതുവെ ദൃശ്യമാകുന്ന പ്രവണതയായിട്ടുണ്ട്. എല്ലാതരം രംഗാവതരണങ്ങളും ഒരു പൊതുപ്രേക്ഷകസമൂഹത്തിനു പറ്റിയതല്ലെന്നിരിക്കെ, പരീക്ഷണ സ്വഭാവമുള്ളതും സൂക്ഷ്മതലത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ രംഗാവതരണങ്ങളെ എങ്ങനെ അവതരിപ്പിക്കണം എന്നതും പ്രസക്തമായ ചോദ്യമാണ്.കേരളംപോലെ നാടകവും സാമൂഹ്യരാഷ്ടീയ ജീവിതവും ഇഴകലര്‍ന്നു കിടക്കുന്ന ഒരു പ്രദേശത്ത്, പ്രാദേശിക നാടകപ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും പരിപോഷിപ്പിച്ചുകൊണ്ടും കൂട്ടിയിണക്കിക്കൊണ്ടും മാത്രമേ പതിറ്റാണ്ടിലെത്തി നില്‍ക്കുന്ന à´ˆ അന്തര്‍ദേശീയ നാടകോത്സവത്തിന് അടുത്ത പതിറ്റാണ്ടിലേക്ക് നടന്നുനീങ്ങാനൊക്കൂ.

Related News