Loading ...

Home Kerala

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് കുതിച്ചുയരുന്നു; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: ദൈനംദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ കേസുകളില്‍ കുറവു വന്നെങ്കിലും പിന്നീട് ഈ സംസ്ഥാനങ്ങളില്‍ രൂക്ഷമാകാന്‍ തുടങ്ങി. ആകെയുള്ള കൊവിഡ് കേസുകളില്‍ 75.85% കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതിലെ അപര്യാപ്തതയാണ് മഹാരാഷ്ട്രയിലെ രോഗവര്‍ധനവിന് കാരണം, പ്രത്യേകിച്ചും പ്രാദേശിക ട്രെയിനുകള്‍ ഓടാന്‍ തുടങ്ങിയത് മുതല്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 1.07 കോടി വാക്‌സീന്‍ ഡോസുകള്‍ ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News