Loading ...

Home National

കര്‍ഷകസമരം 86ാം ദിവസത്തിലേക്ക്; സമരം ശക്തമാക്കാനുറച്ച് കർഷകർ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്. തുടര്‍ സമര പരിപാടികള്‍ സംയുക്ത സമര സമിതി ഉടന്‍ തീരുമാനിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ മഹാ പഞ്ചായത്തുകള്‍ തുടരുകയാണ്.തെരഞ്ഞെടുപ്പ് അടുത്തെത്തി നിലക്കുന്ന ബംഗാളിലേക്ക് മാര്‍ച്ച്‌ നടത്താന്‍ തയ്യാറാകാനാണ് രാകേഷ് ടികായത്തിന്റെ നിര്‍ദേശം. നാളെ മഹാരാഷ്ട്രയില്‍ മഹാ പഞ്ചായത്ത് ചേരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായത് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലും മഹാ പഞ്ചായത്തുകള്‍ തുടരുകയാണ്. മഹാപഞ്ചായത്തുകള്‍ മൂലം ഡല്‍ഹി സമരഭൂമികളിലെ പങ്കാളിത്തം കുറയാതിരിക്കാനുള്ള നടപടികളും സംഘടനകള്‍ സ്വീകരിക്കുന്നുണ്ട്.

Related News