Loading ...

Home National

പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ വേണ്ടി രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് ഡല്‍ഹി കോടതി. കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. ഡല്‍ഹി കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ വ്യാജവിഡീയോ പോസ്റ്റ് ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ രണ്ട്പേര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണയുടെ നിരീക്ഷണം. ദേവി ലാല്‍ ബര്‍ദക്ക്, സ്വരൂപ് റാം എന്നിവരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.സെക്ഷന്‍ 124 A പ്രകാരം കേസെടുക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായ ചര്‍ച്ച നടക്കേണ്ടതുണ്ട്. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഭരണകൂടത്തിന്‍റെ കൈയിലുള്ള ശക്തമായ ഒരു ഉപകരണമാണിത്. കലാപം അടിച്ചമര്‍ത്താനെന്ന വ്യാജേന പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാന്‍ വേണ്ടി ഈ സെക്ഷന്‍ ഉപയോഗപ്പെടുത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.ഡല്‍ഹി പൊലീസില്‍ കലാപം-200 പൊലീസ് ഉദ്യോഗസ്ഥര്‍ രാജി സമര്‍പ്പിച്ചു എന്ന ടാഗ് ലൈനില്‍ ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തു എന്നതാണ് ബര്‍ദക്കിന് എതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ജാര്‍ഖണ്ഡ് സര്‍ക്കാറിനെതിെര ഹോംഗാര്‍ഡുകള്‍ പരാതി പറയുന്ന വിഡിയോ ആയിരുന്നു ഇതെന്നാണ് പ്രോസിക്യൂഷന്‍റെ വിശദീകരണം.ഇതേ ടാഗ് ലൈനില്‍ മറ്റൊരു വിഡിയോ ആണ് റാം പോസ്റ്റ് ചെയ്തത്. കര്‍ഷക സമരത്തെ എങ്ങനെ നേരിടണമെന്ന് ഉയര്‍ന്ന പൊലീസ് ഓഫിസര്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്ന രംഗമാണിതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ താന്‍ ഈ വിഡിയോ കോര്‍ട്ട്റൂമില്‍ വെച്ച്‌ കണ്ടതായി ജഡ്ജ് വെളിപ്പെടുത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വളരെ വൈകാരികമായ അവസ്ഥയില്‍ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ ആണത്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ അടുത്ത് തന്നെ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. റാം ഈ വിഡിയോ ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തത്.- ജഡ്ജി പറഞ്ഞു.50,000 രൂപയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ജഡ്ജി ഇവരെ ജാമ്യത്തില്‍ വിട്ടത്.

Related News