Loading ...

Home Kerala

മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഇനി ഫോട്ടോയെടുക്കാം, ചെരുപ്പിട്ട് കയറാം; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ഫോട്ടോ എടുക്കുന്നതിനും വിഡിയോ പകര്‍ത്തുന്നതിനുമുള്ള നിരോധനം നീക്കി. കൂടാതെ ഇവിടങ്ങളില്‍ ചെരിപ്പ് ധരിക്കുന്നതിനുള്ള വിലക്കും നീക്കിയതായും സാംസ്കാരിക വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ചിത്രം പകര്‍ത്താമെങ്കിലും ഫ്ളാഷ് ഉപയോ​ഗിക്കാന്‍ പാടില്ല. പ്രഫഷണല്‍ കാമറ ഉപയോ​ഗിച്ചുള്ള ഫോട്ടോ, വിഡിയോ പകര്‍ത്തലുകള്‍ക്ക് മാത്രം അനുമതി വാങ്ങണം. ഇതിനു ഫീസ് നിശ്ചയിക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് അനുമതിയുണ്ടാകും. മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ചെരുപ്പ് ധരിച്ചാല്‍ കെടുപറ്റാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ മാത്രം നിരോധനം തുടരാമെന്നും ഉത്തരവില്‍ പറയുന്നു. സന്ദര്‍ശകര്‍ക്കൊപ്പമെത്തുന്ന സര്‍ക്കാര്‍ അം​ഗീക‌ൃത ​ഗൈഡുകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കാനും തീരുമാനമായി.

Related News