Loading ...

Home Kerala

ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. 31 തസ്തികകളിലെ റാങ്ക് പട്ടിക റദ്ദാക്കാതെ ഒന്നരവര്‍ഷം നീട്ടിയാല്‍ 345 പേര്‍ക്ക് നിയമനം ലഭിക്കുമെന്നാണ് ഫോര്‍മുല. എന്നാല്‍ ഇടതു സര്‍ക്കാര്‍ സ്ഥിരപ്പെടുത്തയവരോട് പ്രതികാരം ചെയ്യില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമനകാര്യത്തില്‍ കണക്കുകള്‍ നിരത്തി യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകളെ ഉമ്മന്‍ചാണ്ടി താരതമ്യം ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ ഒരു റാങ്ക് ലിസ്റ്റും റദ്ദാക്കിയിട്ടില്ലെന്നും ലാസ്റ്റ് ഗ്രേഡ് പട്ടിക ഒന്നരവര്‍ഷവും പോലീസ് സിപിഒ പട്ടിക ഒരു വര്‍ഷവും നീട്ടണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ റാങ്ക് ലിസ്റ്റ് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന ചിന്തയിലാണ് സര്‍ക്കാര്‍. അതിനാല്‍ മൂന്ന് വര്‍ഷം തികഞ്ഞ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി പെരുപ്പിച്ച്‌ പറയുന്നത് അഡ്വവൈസ് മെമ്മോ നല്‍കിയ കണക്കാണ്. യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയത് ചട്ടപ്രകാരമാണെന്നും ഇപ്പോള്‍ സ്ഥിരപ്പെടുത്തിയവര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം സമരം ശക്തമാക്കാനാണ് പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

Related News