Loading ...

Home National

വാക്സിന്‍ വിതരണം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് à´·à´¾. കോവിഡ് വാക്സിന്‍ വിതരണം പൂര്‍ത്തിയാകുന്ന മുറക്ക് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. പശ്ചിമ ബംഗാളിലെ താക്കൂര്‍നഗറില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് à´·à´¾ ഇക്കാര്യം വ്യക്തമാക്കിയത്.'വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്‌ട് പാര്‍ലമെന്‍റിന്‍റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങള്‍ക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്..? നിങ്ങള്‍ക്ക് അതിനെ തടയാനുള്ള അധികാരവുമില്ല...' അമിത് à´·à´¾ പറഞ്ഞു.ഇതിന് മുൻപ്  ബംഗാളിലെ കൂച്ച്‌ ബെഹറില്‍ ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത അമിത് à´·à´¾ മമത ബാനര്‍ജിയെ വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുമ്ബോഴേക്കും മമതക്ക് ജയ് ശ്രീറാം വിളിക്കേണ്ടി വരുമെന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.

Related News