Loading ...

Home Kerala

ഫാക്ടറിയില്‍ നിന്നും കടലിലേക്ക് ഒഴുകിയ ഫര്‍ണസ് ഓയിലിന്‍റെ ഓട നാട്ടുകാര്‍ അ‌ടച്ചു

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ നിന്നും കടലിലേക്ക് ഒഴുകിയ ഫര്‍ണസ് ഓയിലിന്‍റെ ഓട നാട്ടുകാര്‍ അടച്ചു. ഫാക്ടറിയില്‍ നിന്നും മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഓടയാണ് നാട്ടുകാര്‍ അടച്ചത്.

ഓയില്‍ കടലില്‍ വ്യാപിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇതിന് നഷ്ടപരിഹാരം ഇവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചയില്‍ പരിഗണിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഓട അടച്ചത്.

ഓട അടച്ചതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പും നഷ്ടപരിഹാരവും നല്‍കിയങ്കില്‍ മാത്രമേ ഓട തുറക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. അതേസമയം, ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ഫാക്ടറിയുടെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News