Loading ...

Home National

കോൺഗ്രസിനെ തല്ലിയുണർത്തുകതന്നെ വേണം by പുത്തൂര്‍ റഹ്​മാന്‍

യു.പി ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പു ഫലങ്ങൾ ബാക്കിവെക്കുന്ന ഏറ്റവും സുപ്രധാനമായ ആലോചന ഇന്ത്യയിലെ ജനാധിപത്യ മതേതര രാഷ്​ട്രീയചേരി ഫാഷിസ്​റ്റ്​ ചേരിക്കെതിരെ കൃത്യതയും സൂക്ഷ്മതയുമുള്ള രാഷ്​ട്രീയ സൂത്രവാക്യങ്ങളിലേക്ക് ഏറ്റവും അടുത്ത വേളയില്‍തന്നെ മാറേണ്ടിയിരിക്കുന്നു എന്നതാണ്. ഇതില്‍തന്നെ ഏറ്റവും സവിശേഷമായത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനുണ്ടാവേണ്ട തിരിച്ചറിവാണ്. ഒരു തട്ടിയുണർത്ത്​ കൊണ്ടൊന്നും എഴുന്നേറ്റു നില്‍ക്കാവുന്ന പരുവത്തിലല്ല കോൺഗ്രസ്​ എന്ന്​ വ്യക്​തമാക്കുന്നതാണ് ഇപ്പോഴത്തെ സ്​ഥിതി. ഒരടിച്ചുണര്‍ത്തലാണ് കോണ്‍ഗ്രസിന്​ ഇപ്പോള്‍ ആവശ്യം എന്നുതന്നെ കരുതണം.ചരിത്രത്തി​െൻറയും പാരമ്പര്യത്തി​െൻറയും കരിമ്പടക്കെട്ടില്‍ മൂടിപ്പുതച്ചുറങ്ങുകയും തെരഞ്ഞെടുപ്പുകാലത്ത്​ തല പുറത്തെടുക്കുകയുമാണ്​ ​േകാൺഗ്രസ്​ രീതി. ഇതര മതേതര കക്ഷികളാകട്ടെ, അടുത്തു നില്‍ക്കുന്നവര്‍ക്ക് കുഴിവെട്ടുന്ന തിരക്കില്‍ സ്വന്തം വേരു പടര്‍ന്ന മണ്ണാണ് അടര്‍ന്നു പോകുന്നതെന്ന് അറിയാതെ അടിപതറുന്നു. പ്രാദേശിക രാഷ്​ട്രീയ മുന്നേറ്റങ്ങള്‍ മുഴുവന്‍ നിലംപരിശാവുകയും അവയുടെ സ്​ഥാനത്ത് ഫാഷിസത്തി​െൻറ വിഷവേരുകള്‍ ഉറയ്​ക്കുകയുമാണ്. ഏറെ ഉപദേശീയതകളും അവയുടെ രാഷ്​ട്രീയകക്ഷികളും ആശയങ്ങളും ഉള്ള ഇന്ത്യ ഒറ്റ ദേശീയത പ്രക്ഷേപണം ചെയ്യുന്ന സംഘ്പരിവാരത്തി​െൻറ ദംഷ്​്ട്രകളിൽ പിടയുന്നു. വേരില്‍ വിഷമുള്ള വൃക്ഷത്തി​െൻറ ചില്ലകള്‍ എങ്ങനെ വെട്ടും എന്നതിനെപറ്റി മാത്രമാണ് ചര്‍ച്ചകള്‍. രാജ്യത്തി​െൻറ ഭാവി ദൈവത്തി​െൻറ കൈകളിലാണ് എന്ന ആശ്വാസത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍.
ഫാഷിസം ഏൽപിക്കുന്ന പ്രഹരവും അതിനവര്‍ ഉപയോഗിക്കുന്ന രാഷ്​ട്രീയ ചേരുവകളും അത്രമേല്‍ ആപത്കരവും ജനാധിപത്യ ചേരിയെ നിരായുധരാക്കുന്നതും ആയതുകൊണ്ടാണിത്. ബി.ജെ.പിയില്‍ വിള്ളൽ വീഴുന്നതുവരെ കാത്തിരിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന വിചാരത്തിലേക്ക് നമ്മുടെ റിപ്പബ്ലിക്കും അതി​െൻറ മതേതര ജനാധിപത്യ സങ്കല്‍പവും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് അതിശയോക്​തിയല്ല. രാഷ്​ട്രീയ യാഥാർഥ്യമാണ്. ഈ സ്​ഥിതി പരിതാപകരമാണ്.
ഇപ്പോഴത്തെ വിജയം സംഘ്പരിവാര്‍ പാളയത്തെ ഇത്രയധികം സന്തോഷിപ്പിക്കുന്നത് പാര്‍ലമെൻറിെൻറ ഇരുസഭയിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ഇനി ഏറെ താമസമില്ല എന്നറിഞ്ഞും ഇന്ത്യയുടെ അടുത്ത പ്രസിഡൻറിനെ തങ്ങൾക്ക്​ നിശ്ചയിക്കാനാകും എന്നുറപ്പിച്ചുമാണ്. 2019ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെൻറ്​ തെരഞ്ഞെടുപ്പിന്​ മുമ്പേ ആറു മാസമെങ്കിലും ഇരു സഭയിലും ഭൂരിപക്ഷമുറപ്പിക്കാനും വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത പാക്കേജുകള്‍ പാസാക്കിയെടുക്കാനും ആര്‍.എസ്.എസിന് അവസരം ലഭിക്കുന്നു. അവരെ സംബന്ധിച്ച് സ്വപ്‌നസാഫല്യമാണിത്. രാജ്യത്തിന് ഏറെ ഭീതിജനകമായ നാളുകളും.
കോണ്‍ഗ്രസി​െൻറ തറവാട്ടു മണ്ഡലങ്ങളില്‍പോലും പാര്‍ട്ടി നിലംപറ്റി. യു.പിയിലേത് മോദി വിജയം തന്നെയാണ്. ഒരു പിന്നാക്ക ജാതിക്കാരനെ കളത്തിലിറക്കി ഗുജറാത്തില്‍ വിജയിപ്പിച്ചെടുത്ത ആര്‍.എസ്.എസി​െൻറ അതിഹൈന്ദവ രാഷ്​ട്രീയ പാക്കേജും മോദി മാജിക്കുമാണ് ഇപ്പോള്‍ ഇന്ത്യയെ വെട്ടിപ്പിടിക്കുന്നത്. അതിനുള്ള കുല്‍സിത മാര്‍ഗങ്ങളും കുറുക്കുവഴികളും വിഭജനരേഖകളും യഥാസമയം നല്‍കാനുള്ള സംഘങ്ങളും സംഘ്​പരിപാരവും കൂടെയുണ്ട്. കോണ്‍ഗ്രസിനാകട്ടെ അതിനെ നിഷ്പ്രഭമാക്കാന്‍ പോന്ന നേതൃത്വം ഇല്ല. ഉണ്ടായിരുന്ന നേതൃത്വത്തെ അപവാദങ്ങളും ആരോപണങ്ങളും കൊണ്ട് അരുക്കാക്കാന്‍ നേരത്തേതന്നെ സംഘ്പരിവാരം ശ്രദ്ധിച്ചിരുന്നു. ദേശീയരാഷ്​ട്രീയത്തിലെ കോണ്‍ഗ്രസി​െൻറ ശക്​തിസ്വരൂപമായി വന്നുതുടങ്ങിയ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു അതി​െൻറ ഒന്നാം ഇര. അപവാദങ്ങളും മീഡിയ സ്വാധീനവും കൊണ്ട് രാഹുലിനെ ഒരു കോമാളിയാക്കി അവതരിപ്പിക്കുന്നതില്‍ സംഘ്പരിവാരം വിജയം കണ്ടു.
നേതൃശേഷിയും സന്നദ്ധതയും വേണ്ടുവോളമുള്ള, ജനാധിപത്യ മതേതരത്വ മൂല്യങ്ങളില്‍നിന്ന്​ വ്യതിചലിക്കാത്ത രാഷ്​ട്രീയബോധവുമുള്ള രാഹുല്‍ തന്നെയാണ് ഇനിയും പ്രതീക്ഷക്ക്​ വകയുള്ള രാഷ്​ട്രീയ നേതാവ്. മോദിയുടെ വേഷംകെട്ട്​ വൈദഗ്ധ്യവും നുണ പറയാനുള്ള മിടുക്കും അടക്കം ജുഗുപ്‌സാവഹമായ രാഷ്​ട്രീയം കളിക്കാന്‍ à´† ചെറുപ്പക്കാരന് അറിയില്ല എന്നേയുള്ളൂ. ഓടിനടന്ന്​  പാര്‍ട്ടി കെട്ടിപ്പടുക്കുന്ന രാഹുലി​െൻറ രാഷ്​ട്രീയത്തെ പ്രാവര്‍ത്തികമാക്കാന്‍ പോന്ന അടിത്തട്ടും പ്രവര്‍ത്തക വ്യൂഹവും കോണ്‍ഗ്രസിന് ഇല്ലാതായി എന്നതാണ് ഇപ്പോഴത്തെ യാഥാർഥ്യം.യു.പിയില്‍ സ്​ഥാനാർഥികളുടെ ഒരു പറ്റം മാത്രമായിപ്പോയി കോൺഗ്രസ്​ എന്നുതന്നെ കരുതണം.ബി.ജെ.പി കളിക്കുന്ന കാര്‍ഡുകള്‍ തിരിച്ചിറക്കാനും അതേ നാണയത്തില്‍ തിരിച്ചടിക്കാനും ജനാധിപത്യ മതേതര ചേരിക്ക്​ കഴിയില്ല. എന്നാല്‍, ഇന്ത്യയുടെ മതേതര മനസ്സിനെ ഉണര്‍ത്തുന്ന രാഷ്​ട്രീയ കൂട്ടുകെട്ടുകള്‍ ഉടനെ സംഭവിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പി ജനാധിപത്യ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ ഇരുസഭയിലും ആധിപത്യം ഉറപ്പിക്കാനും രാജ്യ താല്‍പര്യങ്ങളെ പൊളിച്ചെഴുതാനും പോകുകയാണ്. സംഘ്പരിപാരം അതി​െൻറ ലക്ഷ്യങ്ങള്‍ വിജയിപ്പിച്ചെടുക്കുന്നത് ജനാധിപത്യത്തെ ഉപയോഗിച്ചാണ്. അതി​െൻറ പ്രതിരോധത്തിനും ജനാധിപത്യമേയുള്ളൂ ശരണം. യു.പിയില്‍ പ്രാദേശിക രാഷ്​ട്രീയ മുന്നേറ്റം അടയാളപ്പെടുത്തിയ എസ്.പിയും ബി.എസ്.പിയും ദുര്‍ബലമായത്​ മാത്രമല്ല, കോൺഗ്രസ്​ എങ്ങനെ ശക്​തിക്ഷയിച്ച്​ ആളില്ലാകക്ഷിയായി എന്നതും വ്യക്​തതയുള്ള കാര്യമാണ്.ജാതി രാഷ്​ട്രീയത്തെ വികസന പ്രതിച്ഛായയും ഹിന്ദുത്വ പ്രചാരണവും കൊണ്ട് മറികടന്ന മോദി-അമിത്ഷാ കൂട്ടുകെട്ട് കോണ്‍ഗ്രസി​െൻറ അടിത്തട്ടിളക്കിയ à´šà´¿à´² അടര്‍ത്തിയെടുക്കലുകളും നടത്തി. യു.പി രാഷ്​ട്രീയത്തിലെ കോണ്‍ഗ്രസി​െൻറ മുഖവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹേമവതി നന്ദന്‍ ബഹുഗുണയുടെ മകള്‍ റിതാ ബഹുഗുണ ഇപ്പോള്‍ ബി.ജെ.പി à´Žà´‚.എല്‍.à´Ž ആണെന്നത്​ തന്നെയാണ് ഇതി​െൻറ ഒന്നാമത്തെ തെളിവ്. കോണ്‍ഗ്രസി​െൻറ സംസ്​ഥാന അധ്യക്ഷയായിരുന്ന റീതയും നേതൃനിരയിലെ ഇരുപതോളം പേരുമാണ് ബി.ജെ.പിയില്‍ ചേക്കേറിയത്. à´ˆ തെരഞ്ഞെടുപ്പില്‍ അവര്‍ക്കൊക്കെ ബി.ജെ.പി സീറ്റു കൊടുക്കുകയും അവരെല്ലാം ജയിക്കുകയും ചെയ്​തു. കോണ്‍ഗ്രസിനുണ്ടായ ചോര്‍ച്ചയുടെ അളവറിയാന്‍ ഇതുതന്നെ ധാരാളമാണ്.ഉത്തരാഖണ്ഡിലും ഇതുതന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്. ഹരീഷ് റാവത്ത് രാജിവെക്കേണ്ടിവന്നതും പിന്നെ കോടതി ഇടപെട്ട് വീണ്ടും അധികാരത്തിലേക്കെത്തിയതും ഇതേ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്നാണ്. ഒരു ഡസനിലേറെ à´Žà´‚.എല്‍.എമാരായിരുന്നു കലാപക്കൊടി ഉയര്‍ത്തിയത്. ഗോവയിലും മണിപ്പൂരിലും സമാന സാഹചര്യങ്ങള്‍ രൂപപ്പെട്ടിരുന്നു എന്നതും പരിഗണിക്കണം.കോണ്‍ഗ്രസി​െൻറ പ്രാദേശിക ഘടകങ്ങളെ കൂടെ നിര്‍ത്തുന്നതിലും അനുനയിപ്പിക്കുന്നതിലും ദേശീയ നേതൃത്വം പാടേ പരാജയപ്പെട്ടതായി വിലയിരുത്തപ്പെട്ട സന്ദര്‍ഭങ്ങളാണ് ഇവ. പഞ്ചാബില്‍ ദേശീയനേതൃത്വത്തി​െൻറ ഇടപെടല്‍ ഒഴിവാക്കിയതി​െൻറ ഫലം കൂടിയാണ് ഇപ്പോഴുണ്ടായ വിജയം എന്ന വിലയിരുത്തലുമുണ്ട്. അഥവ കോണ്‍ഗ്രസി​െൻറ ശക്​തിക്ഷയങ്ങള്‍ കോൺഗ്രസ്​ അറിയുന്നില്ല. ഇതി​െൻറ ദുരിതഫലമാണ് ഒരു കണക്കിന് മതേതര ഇന്ത്യ ഇപ്പോള്‍ അനഭവിക്കുന്ന പ്രതിസന്ധി. ഒരു ജനാധിപത്യ മര്യാദയും ബാധകമല്ലാത്ത ബി.ജെ.പി അവസരം ഉപയോഗിക്കുന്ന ചെന്നായ കണക്കെ തക്കംപാർത്ത്​ നില്‍ക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ പറയട്ടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്​ലിമീന്‍ എന്ന ഉവൈസിയുടെ പാര്‍ട്ടി 40ഓളം മുസ്​ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ ബി.ജെ.പിയെ സഹായിക്കുന്നരൂപത്തില്‍ സ്​ഥാനാർഥികളെ നിര്‍ത്തിയതും സംഘ്പരിവാരത്തിന്​ ഗുണകരമായി. എഴുപത് ശതമാനം മുസ്​ലിംകളുള്ള ദയൂബന്തില്‍വരെ ബി.ജെ.പി വിജയം നേടി. ബി.ജെ.പി ഇവരെ വിലക്ക് വാങ്ങിച്ചതായി കരുതുന്ന രാഷ്​ട്രീയ നിരീക്ഷകര്‍വരെയുണ്ട്.രാജ്യത്തെ അതി​െൻറ സമഗ്രതയില്‍ ഉള്‍ക്കൊള്ളാനും മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന ഏക പ്രസ്​ഥാനം കോൺഗ്രസ്​ തന്നെ എന്നത് അവിതര്‍ക്കിതമാണ്. അതിന് കോൺഗ്രസ്​ അതി​െൻറ സുവര്‍ണകാലം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. പിടിപ്പുകേടുകള്‍ കൊണ്ടാണ് കോണ്‍ഗ്രസിന് രാജ്യത്തി​െൻറ മുക്കും മൂലയും നഷ്​ടപ്പെടുന്നത്. കോൺഗ്രസ്​ മുക്​ത ഭാരതം ലക്ഷ്യമിടുന്ന ബി.ജെ.പി അതിനുള്ള തീവ്ര യജ്​ഞത്തിലുമാണ്.സംഘ്പരിവാരം നിശ്ചയിക്കുന്ന അജണ്ടയിലായിപ്പോകുന്നു കോണ്‍ഗ്രസി​െൻറ ഇപ്പോഴത്തെ കർമപരിപാടി എന്നതാണ് വലിയ ന്യൂനത. കോൺഗ്രസ്​ അതി​െൻറ സ്വതന്ത്രവും സമഗ്രവുമായ രാഷ്​ട്രീയ കാര്യപരിപാടിയിലേക്ക് തിരിച്ചെത്തുകയും പ്രാദേശിക ഘടകങ്ങളെ ശക്​തിപ്പെടുത്തുകയും ജനാധിപത്യ ചേരിയെ രൂപപ്പെടുത്തുകയുമാണ് വേണ്ടത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭാവി ഇങ്ങനെ കോണ്‍ഗ്രസി​െൻറ നേതൃത്വത്തില്‍ രൂപപ്പെടുന്ന ഐക്യത്തി​െൻറ അദൃശ്യ കരങ്ങളിലാണ്. à´† കൈപ്പത്തി ഏതു ദിശയില്‍നിന്ന്​  ഉയര്‍ന്നുവരുന്നു എന്നാണ് മതേതര ഇന്ത്യ ഉറ്റുനോക്കുന്നത്.

(കെ.എം.സി.സി യു.എ.ഇ കമ്മിറ്റി പ്രസിഡൻറാണ്​ ലേഖകൻ)

Related News