Loading ...

Home National

കര്‍ഷക നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക പ്രക്ഷോഭം സാമൂഹ്യ മാധ്യമങ്ങളില്‍ അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ ഏറ്റെടുക്കുമ്ബോള്‍ കര്‍ഷക നിയമത്തില്‍ നിന്നും പിന്നേറ്റില്ലെന്ന സൂചന നലകി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കര്‍ഷകരെ സ്വയംപര്യാപ്തമാക്കാന്‍ ഉതകുന്നതാണെന്നും കര്‍ഷകര്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുമെന്നും പറഞ്ഞു. ചൗരി ചൗര ശതാബ്ദി ആഘോഷ ഉദ്ഘാടനത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്. കാര്‍ഷിക ചന്തകളെ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടെന്നും പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ഭരണകൂടത്തിന്റെ വരെ പ്രതികരണം വന്ന സാഹചര്യത്തിലാണ് നിയമത്തില്‍ നിന്നും പിന്നോക്കം പോകാനില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രിയുടെ പ്രതികരണം. കര്‍ഷകസമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് യു.എസ് വിദേശകാര്യ വക്താവ് കുറിച്ചത്. സമാധാനപരമായ സമരങ്ങള്‍ ജനാധിപത്യം പുഷ്ടിപ്പെടുന്നതിന്റെ മുഖമുദ്രയാണെന്നും പറഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കുന്നതിലുള്ള പരോക്ഷ വിമര്‍ശനവും നടത്തി. പോപ് ഗായിക റിഹാന ഉള്‍പ്പെടെയുള്ളവര്‍ സമരത്തെ പിന്തുണച്ചത് കേന്ദ്ര സര്‍ക്കാരിനെ അലോസരപ്പെടുത്തിയിരുന്നു. ഇതിനെ തള്ളിപറഞ്ഞ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് യുഎസ് സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതികരണം. ചൗരി ചൗരാ സംഭവം വെറുമൊരു പോലീസ് സ്‌റ്റേഷന്‍ കത്തിച്ചത് മാത്രമല്ലെന്നും അത് നല്‍കിയത് വലിയൊരു സന്ദേശമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. തീ പിടിച്ചത് ഒരു സ്‌റ്റേഷന് മാത്രമായിരുന്നില്ല. അനേകം മനുഷ്യരുടെ ഹൃദയത്തില്‍ കൂടിയായിരുന്നെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Related News