Loading ...

Home National

"ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി​, അ​വ​രെ മ​ര്‍​ദി​ക്ക​രു​ത്'; രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ക​ര്‍​ഷ​ക​രോ​ട് സം​സാ​രി​ക്കു​ന്ന​തി​ന് പ​ക​രം അ​വ​രെ സ​ര്‍​ക്കാ​ര്‍ മ​ര്‍​ദി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി​യാ​ണെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​രെ ഭ​യ​ക്കു​ന്ന​ത് എ​ന്തി​നെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു. ക​ര്‍​ഷ​ക സ​മ​രം രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​മാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പി​ന്തു​ണ​യോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രേ​യും രാ​ഹു​ല്‍ രം​ഗ​ത്തെ​ത്തി. ബ​ജ​റ്റി​ല്‍ ചൈ​ന​യ്ക്ക് എ​ന്ത് സ​ന്ദേ​ശ​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു. പ്ര​തി​രോ​ധ​ത്തി​നാ​യി ബ​ജ​റ്റി​ല്‍ കൂ​ടു​ത​ല്‍ പ​ണം ന​ല്‍​കി​യി​ട്ടി​ല്ല. സൈ​ന്യ​ത്തെ സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Related News