Loading ...

Home Business

ബജറ്റ് ആവേശത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 50,000 കടന്നു; സ്വര്‍ണവിലയില്‍ ഇടിവ്

മുംബൈ: കേന്ദ്ര ബജറ്റിന്റെ ആവേശത്തില്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ് തുടരുന്നു. സെന്‍സെക്‌സ് രാവിലെ 734 പോയിന്റ് ഉയര്‍ന്നു 49,334ലെത്തി. ദേശീയ സൂചികയായ നിഫ്റ്റിയാകട്ടെ 14,500 കടന്നു. 200 പോയിന്റ് നേട്ടമാണ് തുടക്കത്തിലുണ്ടായത്. ആഗോള വിപണിയിലെ മുന്നേറ്റവും പിന്തുണച്ചു. ഇന്നലെ 2315 പോയിന്റ് നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. പത്ത് മണികഴിഞ്ഞതോടെ സെന്‍സെക്‌സ് 1500 പോയിന്റ മുന്നേറി 50,130 കടന്നു. നിഫ്റ്റി 376 പോയിന്റ് ഉയര്‍ന്ന് 14,657ലുമെത്തി. ടാറ്റ മോട്ടോഴ്‌സ്, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാന്‍സ്, യു.പി.എല്‍, എസ്.ബി.ഐ, എച്ച്‌ഡി.എഫ്.സി, ആക്‌സിസ് ബാങ്ക്, വിപ്രോ, ഗ്രാസിം, ഒ.എന്‍.ജി.സി. ടെക് മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങി 171 ഓഹരികള്‍ ബി.എസ്.ഇയില്‍ നേട്ടത്തിലാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലാണ്. അതിനിടെ, സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. ഗ്രാമിന് 35 രൂപ താഴ്ന്ന് 4515 രൂപയ്ക്കാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. പവന് 280 കുറഞ്ഞ് 36,120 രൂപയായി.

Related News