Loading ...

Home Kerala

ഗതാഗത നിയമ ലംഘനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഫോട്ടോ എടുക്കും

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ്. ഇ-ചെല്ലാന്‍ സംവിധാനം വഴി പിഴ ചുമത്തുന്നതിനായാണ് ഇത്തരത്തില്‍ ഫോട്ടോ പകര്‍ത്തുന്നതെന്നും ഇത് തടയുന്നത് കുറ്റകരമാണെന്നുമാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നന്നത്. വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്ബര്‍ ലഭിക്കുന്ന വിധത്തില്‍ ചിത്രം എടുത്താല്‍ മാത്രമെ നിയമലംഘനം നടത്തിയതിന് ഇ-ചെല്ലാന്‍ സംവിധാനം വഴി പിഴ ചുമത്താന്‍ കഴിയുകയുള്ളു. അതിനാല്‍ ഫോട്ടോ എടുക്കുന്നത് പരിശോധനയുടെ ഭാഗമാണ്. ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും അവരെ തടസപ്പെടുത്തുന്നത് കുറ്റകരമാണെന്നുമാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളാണ് നിലവില്‍ ഇ-ചെല്ലാന്‍ സംവിധാനം ഉപയോഗിക്കുന്നത്. ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇ-ചെല്ലാനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താല്‍ ഉടന്‍ തന്നെ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി വാഹന്‍-സാരഥി വെബ് സൈറ്റില്‍ ചേര്‍ക്കും. പിഴ ചുമത്തിയതു സംബന്ധിച്ച വിവരങ്ങള്‍ വാഹന ഉടമയ്ക്ക് എസ്‌എംഎസ് ലഭിക്കുകയും ചെയ്യും. അടുത്തിടെ വൈക്കത്ത് ദമ്ബതികള്‍ സഞ്ചരിച്ച ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞതും ചിത്രങ്ങള്‍ പകര്‍ത്തിയതും വിവാദം സ‌ൃഷ്ടിച്ചിരുന്നു. പിന്‍സീറ്റിലിരുന്ന യുവതി ഹെല്‍മറ്റ് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ ബൈക്ക് തടഞ്ഞത്. ഗതാഗതനിയമലംഘനം ബോധ്യപ്പെട്ടതോടെ ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് വലിയ തര്‍ക്കങ്ങള്‍ക്കാണ് വഴി വച്ചത്.

Related News