Loading ...

Home National

റിപ്പബ്ലിക് ദിനത്തില്‍ യുദ്ധക്കളമായി ഡല്‍ഹി;ചെങ്കോട്ട വളഞ്ഞ് കൊടികെട്ടി കര്‍ഷകര്‍

ഡല്‍ഹി: ചെ​ങ്കോട്ട പിടിച്ചെടുത്ത്​ കര്‍ഷകര്‍. ചെ​ങ്കോട്ടക്ക്​ മുകളില്‍ ​കര്‍ഷകര്‍ കോടി ഉയര്‍ത്തി. സിംഘു അതിര്‍ത്തിയിലെ കര്‍ഷകരും ചെ​ങ്കോട്ടക്ക്​ സമീപമെത്തി.റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടര്‍ റാലി അടിച്ചമര്‍ത്താനാണ്​ പൊലീസ്​ ശ്രമിച്ചത്​. ഡല്‍ഹിയിലേക്ക്​ ആരംഭിച്ച മാര്‍ച്ച്‌​ പൊലീസ്​ തടഞ്ഞതോടെ വ്യാപക സംഘര്‍ഷം അരങ്ങേറി. പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. കര്‍ഷക സമരത്തില്‍ സംഘര്‍ഷം വ്യാപകമായതോടെ ഐ.ടി.ഒ മേഖലയില്‍ കേന്ദ്രസേനയിറങ്ങി.സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ്​ കര്‍ഷകര്‍ക്ക്​ നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്​തു. സമരക്കാരെ പൊലീസ്​ തല്ലിചതച്ചു. നിരവധി പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.ബാരിക്കേഡ്​ മറിക്കടക്കാന്‍ ​കര്‍ഷകര്‍ ശ്രമിച്ചതോടെ ദില്‍ഷാദ്​ ഗാര്‍ഡനിലും സംഘര്‍ഷം അ​രങ്ങേറി. കര്‍ഷരുടെ ട്രാക്​ടറുകളു​ടെ കാറ്റ്​ പൊലീസ്​ അഴിച്ചുവിട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ നേരെയും പൊലീസ്​ കണ്ണീര്‍ വാതകം പ്രയോഗിച്ചു.ട്രാക്​ടര്‍ റാലി ഇന്ത്യ ഗേറ്റിന്​ അടുത്തെത്തി. ഇന്ത്യ ഗേറ്റിന്​ സമീപത്ത്​ കര്‍ഷകര്‍ക്ക്​ നേരെ പൊലീസ്​ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്​ നടത്തുകയും ചെയ്​തു.സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐ.ടി.ഒ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്​. പൊലീസ്​ വഴിയില്‍ സ്​ഥാപിച്ച ബസുകള്‍ കര്‍ഷകര്‍ ട്രാക്​ടര്‍ ഉപയോഗിച്ച്‌​ തള്ളിനീക്കാന്‍ ശ്രമിക്കുകയാണ്​. കര്‍ഷകര്‍ക്ക്​ നേരെ പൊലീസ്​ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും അരങ്ങേറി.



Related News