Loading ...
കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കാത്ത കേന്ദ്ര സര്‍ക്കാര്‍
നടപടിയില്‍ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് തുടങ്ങി. സിങ്കു,
തിക്രി അതിര്‍ത്തികളില്‍ നിന്നാണ് പരേഡ് ആരംഭിച്ചത്. അതേസമയം ഡല്‍ഹി
അതിര്‍ത്തിയില്‍ റാലി പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ഗാസിപൂരിലും
തിക്രിയിലുമാണ് സംഘര്‍ഷമുണ്ടായത്.ബാരിക്കേട്
മറികടന്ന് റാലി മുന്നോട്ട് പോകുന്നതിനിടെയാണ് പൊലീസ് തടഞ്ഞത്.
സമാധാനപരമായി മാത്രമാണ് റാലി മുന്നോട്ടുപോകുന്നതെന്ന് കര്‍ഷകസംഘടനകള്‍
പറഞ്ഞു. നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ്
പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ്
മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.
ഒരു ലക്ഷത്തോളം ട്രാക്ടറുകളിലായി നാല് ലക്ഷത്തോളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.