Loading ...

Home Kerala

കെ.എസ്.ഇ.ബി സേവനങ്ങള്‍ക്ക് 1912 വിളിച്ചാല്‍ മതി; വീട്ടിലെത്തി പരിഹരിക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഇനി 1912 വിളിച്ചാല്‍ മതി. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിഹരിക്കും. ഓഫിസ് കയറിയിറങ്ങാതെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്ന സംവിധാനം ജൂണിനകം സംസ്ഥാനമെങ്ങും നടപ്പാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി.പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത മാസം മുതല്‍ 100 ഓഫിസുകളിലാണ് ഈ സംവിധാനം ആദ്യം നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും പുതുതായി എല്‍.ടി കണക്ഷന് അപേക്ഷിക്കുന്നവര്‍ക്കും ഈ സേവനം ലഭ്യമാക്കും.സേവനങ്ങള്‍ക്കായി പേരും ഫോണ്‍നമ്ബറും 1912 എന്ന നമ്ബറില്‍ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. പുതിയ വൈദ്യുതി കണക്ഷന്‍, ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈന്‍- മീറ്റര്‍ മാറ്റിസ്ഥാപിക്കല്‍ എന്നീ സേവനങ്ങളാണ് ഇത്തരത്തില്‍ ലഭ്യമാകുക. ഉദ്യോഗസ്ഥര്‍ അപേക്ഷകരെ ഫോണില്‍ ബന്ധപ്പെട്ട് കൂടുത്ല് വിവരങ്ങള്‍ ആരായും. സ്ഥലപരിശോധന നടത്തി ഉപയോക്താക്കളില്‍ നിന്ന് അപേക്ഷ പൂരിപ്പിച്ച്‌ വാങ്ങും. ഇതിനുവേണ്ട തുക ഓണ്‍ലൈനില്‍ അടച്ചാലുടന്‍ സേവനം നല്‍കുന്ന രീതിയിലാണ് സംവിധാനം.

Related News