Loading ...

Home Kerala

പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പിന് മുമ്ബ് പേരു ചേര്‍ക്കാന്‍ വീണ്ടും അവസരം ലഭിക്കും. തെരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നും ഇടയില്‍ ഒറ്റഘട്ടമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. പേര് ചേര്‍ക്കാനും മേല്‍വിലാസം മാറ്റാനും മറ്റുമായി 9.67 ലക്ഷം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചത്. ഇതില്‍ 7.58 ലക്ഷം അപേക്ഷകളും പുതിയതായി പേര് ചേര്‍ക്കാനാണ്. പുതിയ പട്ടികയുടെ വിശദാംശം വ്യാഴാഴ്ച സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ ഓഫിസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും.

Related News