Loading ...

Home Kerala

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്​; കരാര്‍ ഒപ്പിട്ടു​

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ്​ ചുമതല 50 വര്‍ഷത്തേക്ക്​ ​അദാനി ഗ്രൂപ്പ്​ ലിമിറ്റഡിന്​ കൈമാറി. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാര്‍ അദാനി ഗ്രൂപ്പമായി ഒപ്പുവെച്ചെന്ന്​ എയര്‍പോര്‍ട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. എയര്‍പോര്‍ട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്​ഥര്‍, അദാനി എന്‍റര്‍പ്രൈസസ്​ തുടങ്ങിയവയുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍.
തിരുവനന്തപുരം വിമാനത്താവളത്തിന്​ പുറമെ ജയ്​പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന്​ കൈമാറിയിട്ടുണ്ട്​. വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന്​ കൈമാറിയതോടെ നടത്തിപ്പ്​ ചുമതല, വികസനം, പ്രവര്‍ത്തനം തുടങ്ങിയവ കമ്ബനിയുടെ നേതൃത്വത്തിലാകും. സംസ്​ഥാന സര്‍ക്കാറിന്‍റെ എതിര്‍പ്പ്​ മറികടന്നാണ്​ കേന്ദ്രത്തിന്‍റെ നീക്കം. അദാനി ഗ്രൂപ്പിന്​ വിമാനത്താവളം കൈമാറുന്നതിനെതിരെ കേരളം സു​പ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ വിമാനത്താവളത്തിന്‍റെ കൈമാറ്റം.

Related News