Loading ...

Home National

സ്വകാര്യത നയം; മാറ്റം പിന്‍വലിക്കണമെന്ന് വാട്സ്‌ആപ്പിനോട് കേന്ദ്രസര്‍ക്കാര്‍

വാട്സ്‌ആപ്പ് സ്വകാര്യത നയവുമായി ബന്ധപ്പെട്ട് വാട്സ്‌ആപ്പിനോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. ഇലക്‌ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഇതുസംബന്ധിച്ച്‌ വാട്സ്‌ആപ്പ് സി.ഇ.ഒക്ക് കത്തയച്ചു. സ്വകാര്യത, ഡാറ്റാ കൈമാറ്റം, പങ്കിടല്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച്‌ വ്യക്തത വരുത്തണമെന്നാണ് കത്ത്.സ്വകാര്യത നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വാട്സ്‌ആപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാട്ടി.ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ വാട്സ്‌ആപ്പ് ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. സ്വകാര്യതാ നയത്തില്‍ അടുത്തിടെ വാട്സ്‌ആപ്പ് വരുത്തിയ മാറ്റം രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയുടെ കാര്യത്തില്‍ ആശങ്കയുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം വാട്സ്‌ആപ്പ് സിഇഓയ്ക്ക് കത്തയച്ചിരിക്കുന്നത്. പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും എന്നായിരുന്നു വാട്സ്‌ആപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. വ്യാപക വിമര്‍ശനം ഉയരുകയും ഉപയോക്താക്കള്‍ കൂട്ടത്തോടെ വാട്സ്‌ആപ്പ് ഉപയോഗം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇത് മെയ് വരെ നീട്ടിയിട്ടുണ്ട്.

Related News