Loading ...

Home Kerala

ഓപ്പറേഷന്‍ സ്‌ക്രീന്‍;മന്ത്രിമാരും മറ മാറ്റണം, പിടി മുറുക്കി ഗതാഗത വകുപ്പ്

തിരുവനന്തപുരം : മന്ത്രിമാരുടെ വാഹനങ്ങളില്‍ ഉള്‍പ്പെടെ വിന്‍ഡോ കര്‍ട്ടനുകളും കറുത്ത ഫിലിമും നീക്കം ചെയ്യാന്‍ നോട്ടിസ്. വാഹനങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കറുത്ത ഫിലിമും കര്‍ട്ടനും നീക്കം ചെയ്യുന്ന ഓപ്പറേഷന്‍ സ്ക്രീനിന്റെ ഭാഗമായാണ് നീക്കം. സുരക്ഷാ നടപടികളുടെ ഭാഗമായി സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികള്‍ക്കു മാത്രമേ വാഹനങ്ങളുടെ ഗ്ലാസുകള്‍ നിയമപ്രകാരം മറയ്ക്കാന്‍ അനുവാദം ഉള്ളു. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മാത്രമാണ് ഈ ഇളവ്. നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ഈ മാസം 17 മുതല്‍ രണ്ടാഴ്ചത്തേയ്ക്കു ഓപ്പറേഷന്‍ സ്ക്രീന്‍ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങളിലെ പുറകിലെ ഗ്ലാസിലും സൈഡ് ഡോര്‍ ഗ്ലാസുകളിലും കറുത്ത ഫിലിമും കര്‍ട്ടനുകളും ഉപയോഗിച്ചു മറയ്ക്കുന്നത് സുപ്രീംകോടതി വിധിയുടെയും മോട്ടര്‍ വാഹന ചട്ടങ്ങളുടെയും ലംഘനമാണ്.

Related News