Loading ...

Home Kerala

റ​ബ​റി​നെ കാ​ര്‍​ഷി​ക​വി​ള​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം; മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: റ​ബ​റി​നെ കാ​ര്‍​ഷി​ക​വി​ള​യു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് തു​ട​ര്‍​ച്ച​യാ​യി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നു കൃ​ഷി​മ​ന്ത്രി സു​നി​ല്‍​കു​മാ​ര്‍. നിയമസഭയില്‍ മോ​ന്‍​സ് ജോ​സ​ഫി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

റ​ബ​ര്‍ ഇ​പ്പോ​ഴും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​ട്ടി​ക​യി​ല്‍ വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​മാ​ണ്. കാ​ര്‍​ഷി​ക വി​ള​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം 2018 മു​ത​ല്‍ ഉ​ന്ന​യി​ച്ചു​വ​രി​ക​യാ​ണ്. ആ​സി​യാ​ന്‍ ക​രാ​റാ​ണ് റ​ബ​റി​ന്‍റെ വി​ല​യി​ടി​വി​നു പ്ര​ധാ​ന കാ​ര​ണം. ക​രാ​ര്‍ പ്ര​കാ​രം റ​ബ​റി​നു സ​ബ്സി​ഡി പോ​ലും ന​ല്‍​ക​രു​തെ​ന്നാ​ണ് വ്യ​വ​സ്ഥ. സം​സ്ഥാ​നം പ്ര​ത്യേ​ക ഇ​ന്‍​സെ​ന്‍റീ​വ് സ്കീ​മി​ലൂ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് സ​ഹാ​യം ന​ല്കു​ന്ന​ത്. ഈ ​സ്കീം പ്ര​കാ​രം ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ഇ​തു​വ​രെ 1331.43 കോ​ടി രൂ​പ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്കിയെന്ന് മന്ത്രി അറിയിച്ചു.

Related News