Loading ...

Home Kerala

സ്റ്റാര്‍ട്ട് അപ്പ് മിഷനായി ആറിന പരിപാടികള്‍ പ്രഖ്യാപിച്ച് കേരള ബജറ്റ്

തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രോത്സാഹനത്തിന് സംസ്ഥാന ബജറ്റില്‍ ആറിന പരിപാടികള്‍. ഐടിയില്‍ മാത്രമല്ല, നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മറ്റു മേഖലകളിലെല്ലാം സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രസ്‌കതമാണ്. സ്റ്റാര്‍ട്ട് അപ്പ് റാങ്കിംഗില്‍ ശക്തമായ പ്രോത്സാഹനാന്തരീക്ഷ സൃഷ്ടിയില്‍ ദേശീയ തലത്തില്‍ കേരളം കഴിഞ്ഞ രണ്ടു വര്‍ഷമായി ടോപ്പ് പെര്‍ഫോമറാണ്. സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹനത്തിന് ആറിന പരിപാടികള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. വായ്പ പിന്തുണയും സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണനയും ഉള്‍പ്പടെ വിവിധ പദ്ധതികളാണ് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കായി ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതിനായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഭാവിയിലേക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായി സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ പ്രതികരിച്ചു. കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി ഒരു വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിന് രൂപം നല്‍കും. ഇതിലേയ്ക്ക് 50 കോടി രൂപ വകയിരുത്തും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുന്ന വായ്പ്പയില്‍ നഷ്ടമുണ്ടെങ്കില്‍ അതിന്റെ 50 ശതമാനം സര്‍ക്കാര്‍ താങ്ങായി നല്‍കും. കേരള ഫണ്ട് ഓഫ് ഫണ്ട് സ്‌കിം ഫോര്‍ ടെക്‌നോളജി പ്രോഡക്‌ട് സ്റ്റാര്‍ട്ട് അപ്പ് വിപുലീകരിക്കുന്നതിന് 20 കോടി രൂപ വകയിരുത്തും. സ്റ്റാര്‍ട്ട് അപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനവും പരമാവധി 10 കോടി രൂപ വരെ പത്തുശതമാനം പലിശയ്ക്ക് ലഭ്യമാക്കും. കേരള സര്‍ക്കാറിന്റെ വലി തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും. സ്റ്റാര്‍ട്ട് അപ്പുകളുടെ അന്തര്‍ ദേശീയ കമ്ബോള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പ്രേത്യക പരിപാടിക്ക് രൂപം നല്‍കും.

Related News