Loading ...

Home Kerala

46 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഡ്രൈ ​​​റ​​​ണ്‍ വി​​​ജ​​​യം; സം​​​സ്ഥാ​​​നം വാ​​​ക്സി​​​നേ​​​ഷ​​​ന് സ​​​ജ്ജം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടാം​​​ഘ​​​ട്ട കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍ കു​​​ത്തി​​​വ​​​യ്പി​​നു​​​ള്ള ഡ്രൈ ​​​റ​​​ണ്‍ (മോ​​​ക് ഡ്രി​​​ല്‍) വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്ത് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലു​​​മാ​​​യി 46 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ഡ്രൈ ​​​റ​​​ണ്‍ ന​​​ട​​​ന്ന​​​ത്. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഡ്രൈ ​​​റ​​​ണ്‍ ന​​​ട​​​ന്ന​​​ത് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ അ​​​ഞ്ച് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു ഡ്രൈ ​​​റ​​​ണ്‍ ന​​​ട​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ പാ​​​റ​​​ശാ​​​ല താ​​​ലൂ​​​ക്ക് ഹെ​​​ഡ് ക്വാ​​​ര്‍​​​ട്ടേ​​​ഴ്സ് ആ​​​ശു​​​പ​​​ത്രി, ഗ​​​വ. എ​​​ല്‍​​​പി​​​എ​​​സ് ക​​​ള​​​ത്തു​​​കാ​​​ല്‍ (അ​​​രു​​​വി​​​ക്ക​​​ര കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്രം), നിം​​​സ് മെ​​​ഡി​​​സി​​​റ്റി എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് ഡ്രൈ ​​​റ​​​ണ്‍ ന​​​ട​​​ന്ന​​​ത്.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ഏ​​​കോ​​​പ​​​ന​​​ത്തി​​​ല്‍ ആ​​​രോ​​​ഗ്യ കേ​​​ര​​​ളം, ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം, ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഡ്രൈ ​​​റ​​​ണ്‍ ന​​​ട​​​ത്തി​​​യ​​​ത്. വാ​​​ക്സി​​​ന്‍ സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സ​​​ജ്ജ​​​മാ​​​ക്കി വ​​​രു​​​ന്ന​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​വി​​​ലെ ഒ​​​മ്ബ​​​തു മു​​​ത​​​ല്‍ 11 വ​​​രെ​ ന​​ട​​ന്ന ഡ്രൈ ​​​റ​​ണി​​ല്‍ ഓ​​​രോ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും 25 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ വീ​​​തം പ​​ങ്കെ​​ടു​​ത്തു. കോ​​​വി​​​ഡ് വാ​​​ക്സി​​​നേ​​​ഷ​​​നാ​​​യി ഇ​​​തു​​​വ​​​രെ 3,54,897 പേ​​​രാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. സ​​​ര്‍​​​ക്കാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ 1,67,751 പേ​​​രും സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ 1,87,146 പേ​​​രു​​​മാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. ഇ​​​തു​​​കൂ​​​ടാ​​​തെ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ മി​​​ഷ​​​ന്‍റെ വ​​​യോ​​​മി​​​ത്രം പ​​​ദ്ധ​​​തി​​​യി​​​ലെ 570 ഓ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടേ​​​യും ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ന്‍​​​സി​​​ലെ 1344 ജീ​​​വ​​​ന​​​ക്കാ​​​രു​​​ടേ​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

Related News