Loading ...

Home Kerala

അട്ടപ്പാടി കരാറില്‍ സര്‍ക്കാറിന്​ ഇരട്ടത്താപ്പ്​; ചട്ടം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമില്ല

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി ഭൂമി സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നല്‍കിയ കരാറില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമില്ല. ആദിവാസികളുടെ പുനരധിവാസത്തിന് നല്‍കിയ 2730 ഏക്കര്‍ നിക്ഷിപ്​ത വനഭൂമി അട്ടപ്പാടി ഫാമിംഗ് സൊസൈറ്റി തൃശൂരിലെ എല്‍.എ ഹോംസ് എന്ന സ്ഥാപനത്തിന് 25 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ കരാര്‍ 'മാധ്യമം' വര്‍ത്തയെത്തുടര്‍ന്ന്​ പാലക്കാട് കലക്ടറാണ് റദ്ദാക്കിയത്.
കരാര്‍ ഏറ്റെടുത്ത സ്വകാര്യ സ്ഥാപനം, അനുവദിച്ച സമയപരിധിക്കുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാത്തതിനാലാണ് കരാര്‍ റദ്ദാക്കുന്നതെന്നാണ്​ കലക്ടര്‍ വ്യക്തമാക്കിയത്. എന്നാല്‍, കരാര്‍ റദ്ദ് ചെയ്തത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമെന്നാണ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയത്. കരാര്‍ റദ്ദാക്കിയതിനാല്‍ ഇക്കാര്യത്തില്‍ മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related News