Loading ...

Home National

ഇ​ന്ത്യ-​ബ്രിട്ടൻ വി​മാ​ന ​സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു

ഇ​ന്ത്യ​യി​ല്‍​നി​ന്നും യു.​കെ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്നു. ജ​നു​വ​രി എ​ട്ട് മു​ത​ല്‍ വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി​യാ​ണ് അ​റി​യി​ച്ച​ത്. അതിവേഗം വ്യാപിക്കുന്ന ജനതിക മാറ്റം വന്ന കോവിഡ് ബ്രിട്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.ജ​നു​വ​രി 23വ​രെ ഓ​രോ ആ​ഴ്ച​യി​ലും 15 വി​മാ​ന​ങ്ങ​ള്‍ വീ​ത​മാ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ക. ഡ​ല്‍​ഹി, മും​ബൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​കും സ​ര്‍​വീ​സ്. സര്‍വീസുകളുടെ വിശദാംശങ്ങള്‍ ഡി.ജി.സി.എ ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഡി​സം​ബ​ര്‍ 22 മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു വി​ല​ക്ക്. പി​ന്നീ​ട് ഇ​ത് ജ​നു​വ​രി എ​ട്ട് വ​രെ നീ​ട്ടു​ക​യാ​യി​രു​ന്നു.

Related News