Loading ...

Home Kerala

വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന് ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന് അ​നു​മ​തി ന​ല്‍​കി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​യെ​ന്നു രാ​ജ്ഭ​വ​ന്‍ അ​റി​യി​ച്ചു.കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യം പാ​സാ​ക്കാ​നാ​ണു നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രു​ന്ന​ത്. ഈ ​മാ​സം 31-ന് ​നി​യ​മ​സ​ഭ സ​മ്മേ​ള​നം ന​ട​ത്തും. പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ജ​നു​വ​രി എ​ട്ടി​നു വീ​ണ്ടും സ​ഭ സ​മ്മേ​ളി​ക്കും. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ന്‍ 23-ന് ​പ്ര​ത്യേ​ക സ​മ്മേ​ള​നം ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഗ​വ​ര്‍​ണ​ര്‍ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മ​ന്ത്രി​മാ​രാ​യ എ.​കെ. ബാ​ല​ന്‍, വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ് ഭ​വ​നി​ലെ​ത്തി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

Related News