Loading ...

Home Kerala

തിരുവനന്തപുരത്തും തൃശ്ശൂരും സിപിഎം-ബിജെപി സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം/തൃശ്ശൂര്‍ : സംസ്ഥാനത്ത് സിപിഎം - ബിജെപി സംഘര്‍ഷം തുടര്‍ക്കഥ. തിരുവനന്തപുരം ചാക്കയില്‍ വെള്ളയാഴ്ച രാത്രി രണ്ട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി ഏഴ് മണിയോടെ ചാക്കയിലെ വൈഎംഎ ലൈബ്രറിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെ തൃശ്ശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന്‍ വത്സന്‍ മകന്‍ വിവേകിനാണ് വെട്ടേറ്റത്. പരുക്കേറ്റ വിവേക് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപണം.

Related News