Loading ...

Home National

യു​പി​ക്ക് പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശും ലൗ ​ജി​ഹാ​ദി​നെ​തി​രേ നി​യ​മം പാ​സാ​ക്കി

ഭോ​പ്പാ​ല്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലും ലൗ ​ജി​ഹാ​ദി​നെ​തി​രേ നി​യ​മം പാ​സാ​ക്കി. ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ മ​ന്ത്രി​സ​ഭ ശ​നി​യാ​ഴ്ച രാ​വി​ലെയാണ് ബി​ല്ലി​ന് അം​ഗീ​കാ​രം ന​ല്‍​കിയത്. ഇതു പ്രകാരം ഇനി മുതല്‍ മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യാ​ല്‍ പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കും. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​യ​മം പാ​സാ​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചി​രു​ന്നു. വി​വാ​ഹ​ത്തി​നാ​യി ഹി​ന്ദു യു​വ​തി​ക​ള്‍ മ​റ്റ് മ​ത​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന​ത് ത​ട​യാ​നാ​ണ് നി​യ​മ​നി​ര്‍​മാ​ണ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വാ​ദം.

Related News