Loading ...

Home Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി തേ​ടി​യ​ത് ച​ട്ട​പ്ര​കാ​ര​മ​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്തി​ന് ഗ​വ​ര്‍​ണ​റു​ടെ മ​റു​പ​ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​ത്യേ​ക നിയമസഭാ സ​മ്മേ​ള​ന​ത്തി​നു​ള്ള അ​നു​മ​തി തേ​ടി​യ​ത് ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ക്ഷേ​പം ത​ള്ളി​യ ഗ​വ​ര്‍​ണ​ര്‍ മു​ഖ്യ​മ​ന്ത്രി ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ അ​യ​ച്ച ക​ത്ത് ചോ​ര്‍​ന്നെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. സ്വ​ന്തം ക​ട​മ ന​ന്നാ​യി ചെ​യ്യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന ഗീ​താ ശ്ലോ​കം ഉ​ദ്ധ​രി​ച്ചാ​ണ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ മ​റു​പ​ടി.

പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​യി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യ ക​ത്തി​ന് മ​ടു​പ​ടി​യ​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ വി​ശ​ദീ​ക​ര​ണം. à´¡à´¿â€‹à´¸à´‚​ബ​ര്‍ 17ന് ​ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ജ​നു​വ​രി എ​ട്ടി​ന് സ​ഭ​വി​ളി​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത​ത്. 18ന് ​ശി​പാ​ര്‍​ശ ഫ​യ​ല്‍ രാ​ജ്ഭ​വ​നി​ലെ​ത്തി. 21ന് ​ഫ​യ​ലി​ല്‍ ഒ​പ്പി​ട്ടു. എ​ന്നാ​ല്‍ അ​ന്ന് ഉ​ച്ച​ക്കു​ശേ​ഷം ജ​നു​വ​രി എ​ട്ടി​ന് സ​ഭ ചേ​രാ​ന​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്കു​ന്ന​താ​യും 23ന് ​അ​ടി​യ​ന്ത​ര​മാ​യ സ​ഭ ചേ​രാ​ന്‍ അ​നു​മ​തി തേ​ടി ഫ​യ​ലെ​ത്തി.

17നും 21​നും ഇ​ട​യി​ലു​ണ്ടാ​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന ത​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ത​രാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്ത് എ​ന്നാ​ണ് ഗ​വ​ര്‍​ണ​റു​ടെ മ​റു​പ​ടി.

മ​ന്ത്രി​സ​ഭാ ശി​പാ​ര്‍​ശ​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ബാ​ധ്യ​സ്ഥ​നാ​ണ്. പ​ക്ഷേ പ്ര​ത്യേ​ക സ​ഭ​സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ല. മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ്. ത​നി​ക്ക് ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള ബാാ​ധ്യ​ത​യു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News