Loading ...

Home Education

ഈ സൌരയൂഥത്തില്‍ ഏഴ് 'ഭൂമി' by സാബു ജോസ്

ഭൌമേതര ജീവന്‍ കൈയെത്തും ദൂരത്തുതന്നെയുണ്ടെന്ന സൂചനയുമായി ശാസ്ത്രലോകത്ത്പുതിയ കണ്ടെത്തല്‍. ‘ഭൂമിയില്‍നിന്നും 40 പ്രകാശവര്‍ഷം അകലെയുള്ള ട്രാപ്പിസ്റ്റ്-1 എന്ന കുള്ളന്‍ നക്ഷത്രത്തിനു ചുറ്റും ഏഴ് ‘ഭൌമ സമാനഗ്രഹങ്ങളെയാണ്കണ്ടെത്തിയത്.

ഭൌമേതര  ജീവന്‍ കൈയെത്തും ദൂരത്തുതന്നെ ഉള്ളതിന്റെ സൂചനയുമായി ശാസ്ത്രലോകത്തുനിന്നുള്ള അമ്പരിപ്പിക്കുന്ന പുതിയ കണ്ടെത്തല്‍. ഭൂമിയില്‍നിന്ന് 40 പ്രകാശവര്‍ഷം അകലെയുള്ള ട്രാപ്പിസ്റ്റ്-1 (TRAPPIST-1)  എന്ന കുള്ളന്‍ നക്ഷത്രത്തിനുചുറ്റും ഏഴ് ഭൌമസമാന ഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ട്രാപ്പിസ്റ്റ്-1ബി മുതല്‍ ട്രാപ്പിസ്റ്റ്-1എച്ച് വരെയാണ് തല്‍ക്കാലം à´ˆ ഗ്രഹങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. à´ˆ ഗ്രഹങ്ങളിലെ ഉപരിതല താപനില പരിശോധിച്ച ശാസ്ത്രജ്ഞര്‍ക്ക് ഇവയിലെല്ലാം ജലസാന്നിധ്യം ഉണ്ടെന്നു ബോധ്യമായിട്ടുണ്ട്. 

ഭൂമിക്കു വെളിയില്‍ ജീവന്‍ ഉത്ഭവിക്കാനും വികസിക്കാനും ഇത്രയേറെ അനുകൂല സാഹചര്യങ്ങളുള്ള അന്യഗ്രഹങ്ങളെ ഇതിനുമുമ്പ് കണ്ടെത്തിയിട്ടില്ല എന്നതാണ് à´ˆ കണ്ടുപിടിത്തത്തിന് ശാസ്ത്രലോകം നല്‍കുന്ന പ്രാധാന്യം. ഈഗ്രഹങ്ങളില്‍ ട്രാപ്പിസ്റ്റ്-1à´‡, ട്രാപ്പിസ്റ്റ്-1എഫ് , ട്രാപ്പിസ്റ്റ്-1ജി  എന്നീ മൂന്ന് ഗ്രഹങ്ങളുടെ ഉപരിതലത്തില്‍ സമുദ്രങ്ങളുണ്ടെന്നും സംശയിക്കുന്നു. നാസയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതില്‍ ജീവന് ഏറ്റവും അനുകൂല സാഹചര്യമുള്ളത് ട്രാപ്പിസ്റ്റ്-1എഫില്‍ ആണ്. നേച്വര്‍ സയന്‍സ് ജേര്‍ണലില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഊര്‍ജവും പ്രകാശവും നന്നേ കുറഞ്ഞ ഒരു കുള്ളന്‍ നക്ഷത്രമാണ് ട്രാപ്പിസ്റ്റ്-1. മാതൃനക്ഷത്രത്തിനോട് വളരെ അടുത്താണ് ഇപ്പോള്‍ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങളുടെയും ഭ്രമണപഥം. വളരെ അടുത്ത് എന്നുപറഞ്ഞാല്‍ സൂര്യനും ബുധനും ഇടയിലുള്ള ദൂരത്തിന്റെ അഞ്ചിലൊന്നു മാത്രം. മാതൃനക്ഷത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതുകൊണ്ട് à´ˆ ഉപഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം താരതമ്യേന എളുപ്പമാണ്. സൂര്യനില്‍നിന്ന് ഭൂമിക്കു ലഭിക്കുന്ന പ്രകാശത്തിന്റെ 200ല്‍ ഒന്നുമാത്രം പ്രകാശമേ à´ˆ ഗ്രഹങ്ങള്‍ക്ക് മാതൃനക്ഷത്രത്തില്‍നിന്ന് ലഭിക്കുന്നുള്ളൂ. എന്നാല്‍ നക്ഷത്രത്തോട് അടുത്തുനില്‍ക്കുന്നതുകൊണ്ട് ഗ്രഹാന്തരീഷം ഭൌമസമാനമായ താപനിലയില്‍ നിലനില്‍ക്കുന്നതിനുള്ള ഊര്‍ജം ലഭിക്കുന്നുണ്ടുതാനും. 

ഈ ഗ്രഹങ്ങളിലൊന്നില്‍നിന്ന് നോക്കിയാല്‍ മറ്റ് ആറ് ഗ്രഹങ്ങളും ചന്ദ്രന്റെ വലുപ്പത്തിലോ അതിന്റെ ഇരട്ടി വലുപ്പത്തിലോ ആകാശത്ത് കാണാന്‍കഴിയും. ട്രാപ്പിസ്റ്റ്-1എഫ് എന്ന ഗ്രഹത്തില്‍നിന്ന് നോക്കിയാല്‍ മാതൃനക്ഷത്രത്തെ സൂര്യന്റെ മൂന്നുമടങ്ങ് വലുപ്പത്തില്‍ കാണാന്‍കഴിയും. ഈ ഗ്രഹങ്ങളെല്ലാം ഒരേസമയത്ത് രൂപീകരിക്കപ്പെട്ടതാണെന്നാണ് കരുതുന്നത്. ‘ഭൂമിയും ചന്ദ്രനും എന്നതുപോലെ ഈ ഗ്രഹങ്ങളെല്ലാം മാതൃനക്ഷത്രവുമായി ‘ടൈഡലി ലോക്ഡ്’ആണ്. അതായത് ഗ്രഹങ്ങളുടെ ഒരുവശം മാത്രം എപ്പോഴും മാതൃനക്ഷത്രത്തിന് അഭിമുഖമാകും. അതുകൊണ്ട് ഗ്രഹങ്ങളുടെ ഒരുപകുതിയില്‍ എപ്പോഴും പകലും മറ്റേ പകുതിയില്‍ എപ്പോഴും രാത്രിയുമാകും.
40 പ്രകാശവര്‍ഷം അകലെഭൂമിയില്‍നിന്ന് 40 പ്രകാശവര്‍ഷം അകലെയുള്ള ഒരു കുള്ളന്‍ നക്ഷത്രമാണ് ട്രാപ്പിസ്റ്റ്-1. നമ്മുടെ മാതൃഗ്യാലക്സിയായ ക്ഷീരപഥത്തില്‍ ഇത്തരം നിരവധി കുള്ളന്‍നക്ഷത്രങ്ങളുണ്ട്. ട്രാപ്പിസ്റ്റ് ദൂരദര്‍ശിനി (TRAnsiting Planets and PlanetesImals Small Telescope – TRAPPIST)  ഉപയോഗിച്ച് കണ്ടെത്തിയതുകൊണ്ടാണ് à´ˆ നക്ഷത്രത്തിന് ട്രാപ്പിസ്റ്റ്-1 എന്ന് പേരിട്ടത്. സൂര്യന്റെ താപനിലയുടെ പകുതി മാത്രമാണ് à´ˆ നക്ഷത്രത്തിനുള്ളത്. സൌരപിണ്ഡത്തിന്റെ പത്തിലൊന്നാണ് à´ˆ മങ്ങിയ, ചുമന്ന കുള്ളന്‍ നക്ഷത്രത്തിന്റെ പിണ്ഡം. നമ്മുടെ വ്യാഴത്തെക്കാള്‍ അല്‍പ്പംകൂടെ വലുത്. 2016 ജൂലൈയില്‍ ട്രാപ്പിസ്റ്റ് ദൂരദര്‍ശിനി ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തില്‍ à´ˆ നക്ഷത്രത്തെയും രണ്ട് ഗ്രഹങ്ങളെയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്പിറ്റ്സര്‍ ബഹിരാകാശ ദൂരദര്‍ശിനിയുമായി ചേര്‍ന്നുനടത്തിയ സംയുക്ത നിരീക്ഷണമാണ് ഏഴ് ഗ്രഹങ്ങളുടെ അത്ഭുതലോകം കാട്ടിത്തന്നത്. ഇനി ഗ്രഹങ്ങളെക്കൂടി അടുത്തറിയാം.

ഏറ്റവും അടുത്തുള്ള ഗ്രഹമായ ട്രാപ്പിസ്റ്റ്-1ബിക്ക് മാതൃനക്ഷത്രത്തില്‍നിന്നുള്ള അകലം 0.011 അസ്ട്രോണമിക്കല്‍ യൂണിറ്റാണ്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ശരാശരി ദൂരമാണ് ഒരു അസ്ട്രോണമിക്കല്‍ യൂണിറ്റ്. ഏകദേശം 15 കോടി കിലോമീറ്ററാണ് ഒരു അസ്ട്രോണമിക്കല്‍ യൂണിറ്റ്. ട്രാപ്പിസ്റ്റ്-1ബിയുടെ പരിക്രമണകാലം 1.51 ഭൌമദിനങ്ങളാണ്. അതായത് 1.51 ദിവസംകൊണ്ട് ഗ്രഹം ഒരുതവണ മാതൃനക്ഷത്രത്തെ പ്രദക്ഷിണംചെയ്യും. ഭൂമിയുടെ കാര്യത്തിലാണെങ്കില്‍ ഇത് 365 ദിവസമാണ്. ഗ്രഹത്തിന്റെ വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 1.09 മടങ്ങാണ്. ഏറെക്കുറെ ‘ഭൂമിയുടെതന്നെ വലുപ്പം എന്നുപറയാം. പിണ്ഡമാകട്ടെ ഭൂമിയുടെ പിണ്ഡത്തിന്റെ 0.85 മടങ്ങും. അതും ഭൂമിയുമായി വളരെ സാമ്യമുണ്ട്. 
ട്രാപ്പിസ്റ്റ്-1സിയുടെ പ്രദക്ഷിണകാലം 2.42 ഭൌമദിനമാണ്. മാതൃനക്ഷത്രത്തില്‍നിന്നുള്ള അകലം 0.015 അസ്ട്രോണമിക്കല്‍ യൂണിറ്റാണ്. ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 1.06 മടങ്ങാണ് à´ˆ ഗ്രഹത്തിന്റെ വ്യാസാര്‍ധം. ‘ഭൌമപിണ്ഡത്തിന്റെ 1.38 മടങ്ങ് പിണ്ഡവുമുണ്ട് à´ˆ ഗ്രഹത്തിന്. 

ട്രാപ്പിസ്റ്റ്-1à´¡à´¿ യുടെ പ്രദക്ഷിണകാലം 4.05 ഭൌമദിനമാണ്. നക്ഷത്രത്തില്‍നിന്നുള്ള അകലം 0.021 അസ്ട്രോണമിക്കല്‍ യൂണിറ്റും വ്യാസാര്‍ധം ‘ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 0.77 മടങ്ങും, പിണ്ഡം ഭൌമപിണ്ഡത്തിന്റെ 0.41 മടങ്ങുമാണ്. 

ട്രാപ്പിസ്റ്റ്-1ഇയുടെ പരിക്രമണകാലം 6.10 ഭൌമദിനങ്ങളും നക്ഷത്രത്തിലേക്കുളള ദൂരം 0.028 അസ്ട്രോണമിക്കല്‍ യൂണിറ്റും വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 0.92 മടങ്ങും, പിണ്ഡം ‘ഭൂമിയുടെ പിണ്ഡത്തിന്റെ 0.62 മടങ്ങുമാണ്. ഏറെക്കുറെ ഭൂമിതന്നെ എന്നു പറയാന്‍കഴിയുന്ന 
ട്രാപ്പിസ്റ്റ്-1എഫിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 0.68 മടങ്ങും വ്യാസാര്‍ധം ‘ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 1.04 മടങ്ങുമാണ്. മാതൃനക്ഷത്രത്തിലേക്കുള്ള ദൂരം 0.037 അസ്ട്രോണമിക്കല്‍ യൂണിറ്റാണ്. 9.21 ‘ഭൌമദിനംകൊണ്ട് ഈ ഗ്രഹം മാതൃനക്ഷത്രത്തെ ഒരുതവണ പ്രദക്ഷിണംചെയ്യും.



ആറാമത്തെ ഭൌമസമാന ഗ്രഹമായ ട്രാപ്പിസ്റ്റ്-ജിയുടെ പ്രദക്ഷിണകാലം 12.35 ഭൌമദിനമാണ്. നക്ഷത്രത്തിലേക്കുളള ദൂരം 0.045 അസ്ട്രോണമിക്കല്‍ യൂണിറ്റും വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 1.13 മടങ്ങുമാണ്. ഗ്രഹത്തിന്റെ പിണ്ഡം ‘ഭൂമിയുടെ പിണ്ഡത്തിന്റെ 1.34 മടങ്ങാണ്. 
ട്രാപ്പിസ്റ്റ്-1എച്ച് എന്ന ഏഴാമത്തെ ഗ്രഹത്തിന്റെ പ്രദക്ഷിണകാലം 20 ഭൌമദിനമാണ്. മാതൃനക്ഷത്രത്തില്‍നിന്നുള്ള അകലം ഏകദേശം 0.06 അസ്ട്രോണമിക്കല്‍ യൂണിറ്റും വ്യാസാര്‍ധം ഭൂമിയുടെ വ്യാസാര്‍ധത്തിന്റെ 0.76 മടങ്ങുമാണ്. ഈ ഗ്രഹങ്ങള്‍ക്കെല്ലാം അന്തരീക്ഷമുണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ വാതകങ്ങളുടെ ഘടന പരിശോധിച്ചാല്‍ ജീവന്റെ സാന്നിധ്യം ഉറപ്പുവരുത്താന്‍കഴിയും.ഇനിയെന്ത്?

ഒരു ദശാബ്ദത്തിനുള്ളില്‍ à´ˆ ഗ്രഹങ്ങളുടെയെല്ലാം അന്തരീക്ഷഘടന അപഗ്രഥിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഴുകുന്ന ജലമുണ്ടോ, ജീവനുണ്ടോ എന്നെല്ലാം അതിലൂടെ മനസ്സിലാക്കാന്‍കഴിയും. 40 പ്രകാശവര്‍ഷം എന്ന ദൂരം ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം അത്രവലിയ ദൂരമല്ല. 2018ല്‍ നാസ വിക്ഷേപിക്കുന്ന ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ബഹിരാകാശത്താണ് സ്ഥാപിക്കുന്നത്. ഇത്തരം ഭൌമസമാന ഗ്രഹങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍, ഒരുപക്ഷെ ഏറെ അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ à´ˆ ദൂരദര്‍ശനിക്കു കഴിയും. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഭൌമസമാന ഗ്രഹങ്ങളിലേക്ക് ഒരു ബഹിരാകാശ പേടകത്തെ അയക്കാന്‍കഴിയുമെന്ന്  കരുതേണ്ട. നിലവിലുള്ള സാങ്കേതികവിദ്യയില്‍ ഇത്തരമൊരു യാത്രയ്ക്ക് ദശലക്ഷക്കണക്കിന് വര്‍ഷംതന്നെ വേണ്ടിവരും. ബഹിരാകാശ ദൂരദര്‍ശനികള്‍ക്കൊപ്പം ഭൂതല ദര്‍ശനികള്‍ ഉപയോഗിച്ചും അന്യഗ്രഹവേട്ട നടത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിലിയിലുള്ള നാല് ദൂരദര്‍ശിനികള്‍ ഒരുമിച്ചുചേര്‍ത്തുള്ള സ്പെക്കുലൂസ് Search for habitable Planets Eclipsing ULtra-cool Stars SPECULOOS) ഇത്തരമൊരു സംരംഭമാണ്.


Related News