Loading ...

Home Kerala

അ​ഭ​യ കേ​സ്; പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി, ശിക്ഷ നാളെ

തി​രു​വ​ന​ന്ത​പു​രം: അ​ഭ​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി ഫാ. ​തോ​മ​സ് എം. ​കോ​ട്ടൂ​ര്‍, മൂ​ന്നാം പ്ര​തി സി​സ്റ്റ​ര്‍ സെ​ഫി എ​ന്നി​വ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് സി​ബി​ഐ കോ​ട​തി വി​ധി​ച്ചു. ശി​ക്ഷ നാ​ളെ വി​ധി​ക്കും. സി​ബി​ഐ കോ​ട​തി ജ​ഡ്ജി കെ.​സ​ന​ല്‍​കു​മാ​റാ​ണ് കേ​സി​ല്‍ വി​ധി പ​റ​ഞ്ഞ​ത്.

28 വ​ര്‍​ഷം മു​ന്‍​പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 1992 മാ​ര്‍​ച്ച്‌ 27-നാ​ണ് കോ​ട്ട​യം പ​യ​സ് ടെ​ന്‍ത്ത് കോ​ണ്‍​വെ​ന്‍റി​ലെ കി​ണ​റ്റി​ല്‍ അ​ഭ​യ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക​ല്‍ പൊ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച ശേ​ഷ​മാ​ണ് കേ​സി​ല്‍ സി​ബി​ഐ വ​രു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 49 പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. ഇ​തി​ല്‍ എ​ട്ട് പേ​ര്‍ കൂ​റു​മാ​റി. അ​ഭ​യ മ​രി​ച്ച ദി​വ​സം പു​ല​ര്‍​ച്ചെ കോ​ണ്‍​വെ​ന്‍റി​ല്‍ മോ​ഷ​ണ​ത്തി​നാ​യി ക​യ​റി​യ​പ്പോ​ള്‍ പ്ര​തി​ക​ളെ ക​ണ്ടി​രു​ന്നു​വെ​ന്ന് മൂ​ന്നാം സാ​ക്ഷി രാ​ജു മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

Related News