Loading ...

Home National

സമരം ശക്തമാക്കി കര്‍ഷകര്‍; റിലേ നിരാഹാര സമരം തുടങ്ങി

കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ റിലെ നിരാഹാര സമരം തുടങ്ങി. അടുത്ത ഘട്ട ചര്‍ച്ചക്ക് സര്‍ക്കാര്‍ ക്ഷണിച്ചത് ആത്മാര്‍ത്ഥയോടെ അല്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇക്കാര്യം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ഇന്ന് ആറ് മണിക്ക് യോഗം ചേരും.മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നാസിക്കില്‍ നിന്നും ചലോ ദില്ലി മാര്‍ച്ച്‌ ആരംഭിച്ചു. ഡല്‍ഹിയിലെ താപനില മൂന്ന് ഡിഗ്രിക്കും താഴെ പോയെങ്കിലും കര്‍ഷക രോഷം കെടാതെ മുന്നേറുകയാണ്. സമരത്തിന്റെ 26ആം ദിവസം റിലെ നിരാഹാര സമരം തുടങ്ങി. കര്‍ഷക ദിവസായി ആചരിക്കുന്ന 23ന് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ ഭാവി പരിപാടികള്‍ നിശ്ചയിക്കും. പ്രശ്നപരിഹാരത്തിനായുള്ള കര്‍ഷകരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചത് ആത്മാര്‍ത്ഥമായല്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിര്‍ദേശമുള്ളത് കൊണ്ടുമാത്രമാണ് ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത്. ചര്‍ച്ചക്ക് പോകണമോ എന്ന കാര്യത്തില്‍ കര്‍ഷകര്‍ ധാരണയായിട്ടില്ല. കോര്‍പറേറ്റ് വിരുദ്ധ ദിനം ആചരിക്കാന്‍ നിശ്ചയിക്കുന്ന ദിവസം എന്ത് മുദ്രാവാക്യം ഉയര്‍ത്തണമെന്ന് തീരുമാനിക്കും. ഡിസംബര്‍ 26 - 27 തിയ്യതികളില്‍ കര്‍ഷകര്‍ എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് കത്തെഴുതാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് നടക്കുമ്ബോള്‍ പാത്രം കൊട്ടി പ്രതിഷേധിക്കും. മഹാരാഷ്ട്രയില്‍ നിന്ന് 4000 കര്‍ഷകര്‍ നാസിക്കില്‍ നിന്ന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

Related News