Loading ...

Home National

ബ്രി​ട്ട​നു​മാ​യു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ ഇ​ന്ത്യ

ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ട​നി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച്‌ ഇ​ന്ത്യ. ബ്രി​ട്ട​നി​ല്‍ കൊ​റോ​ണ വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ ഈ ​മാ​സം 31 വ​രെ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍​ക്ക് വി​ല​ക്ക്. ബ്രി​ട്ട​നി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച​യ്ക്ക​കം രാ​ജ്യ​ത്ത് എ​ത്തു​ന്ന​വ​ര്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. അ​യ​ര്‍​ല​ന്‍​ഡ്, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, നെ​ത​ര്‍​ല​ന്‍​ഡ്സ്, ബെ​ല്‍​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളെ​ല്ലാം യു​കെ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു.

സൗ​ദി അ​റേ​ബ്യ​യും രാ​ജ്യ​ന്ത​ര അ​തി​ര്‍​ത്തി​ക​ള്‍ അ​ട​ച്ചു. യു​കെ​യി​ലെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. യു​കെ​യി​ല്‍ ക​ണ്ടെ​ത്തി​യ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച ഈ ​വൈ​റ​സ് അ​തി​വേ​ഗം മ​നു​ഷ്യ​രി​ല്‍ പ​ട​രു​മെ​ങ്കി​ലും എ​ത്ര​ത്തോ​ളം അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Related News