Loading ...

Home Kerala

അ​ങ്ക​ണ​വാ​ടി​ക​ള്‍ തി​ങ്ക​ഴാ​ഴ്ച മു​ത​ല്‍ തു​റ​ക്കും; കു​ട്ടി​ക​ള്‍ എ​ത്തു​ന്ന കാ​ര്യം പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍ എ​ല്ലാ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍​മാ​രും ഹെ​ല്‍​പ്പ​ര്‍​മാ​രും അ​ങ്ക​ണ​വാ​ടി​യി​ല്‍ എ​ത്ത​ണ​മെ​ന്നും കു​ട്ടി​ക​ള്‍ എ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് തീരുമാനിക്കുമെന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ടും​ബ​ങ്ങ​ളി​ലേ​യ്ക്ക് അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്ന പ​ദ്ധ​തി തു​ട​ര​ണം. സ​മ്ബു​ഷ്ട കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ര്‍​വേ​ക​ള്‍, ദൈ​നം​ദി​ന ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ന്നി​വ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ത്തേ​ണ്ട​താ​ണ്. ഇ​ത് കൂ​ടാ​തെ കൊ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ര്‍​ച്ച്‌ 10 മു​ത​ലാ​ണ് സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ള്‍ അ​ട​ച്ചി​ട്ട​ത്.

Related News