Loading ...

Home Kerala

മുന്നേറ്റമായി ട്വന്റി 20; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാട്ടിലും ഭരണം പിടിച്ചു

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയ്ക്ക് വന്‍ മുന്നേറ്റം. കിഴക്കമ്ബലം പഞ്ചായത്തിന് പുറമേ, ഐക്കരനാട് പഞ്ചായത്തിലും ട്വന്റി-20 ഭരണം നേടി. പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും ട്വന്റി 20 തൂത്തു വാരുകയായിരുന്നു. ഇവിടെ ട്വന്റി 20യ്ക്ക് പ്രതിപക്ഷമില്ല. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും ട്വന്റി-20 ലീഡ് ചെയ്യുന്നുണ്ട്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെയാണ് ട്വന്റി-20 വിജയം. വെങ്ങോല പഞ്ചായത്തിലും, കോലഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 മല്‍സരരംഗത്തുണ്ട്.

Related News