Loading ...

Home Kerala

നാ​ദാ​പു​ര​ത്ത് സം​ഘ​ര്‍​ഷം; പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചു

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ നാ​ദാ​പു​ര​ത്ത് സം​ഘ​ര്‍​ഷം. രാ​വി​ലെ മു​ത​ല്‍ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് പി​രി​ച്ചു​വി​ടു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ലാ​ത്തി​വീ​ശി ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചു. 10 റൗ​ണ്ട് പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചു.

നാ​ദാ​പു​രം ചീ​യൂ​രി​ല്‍ ആ​റ്, എ​ഴ് വാ​ര്‍​ഡു​ക​ളി​ലെ നാ​ല് ബൂ​ത്തു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് സം​ഘ​ര്‍​ഷം അ​ര​ങ്ങേ​റി​യ​ത്. ത​ടി​ച്ചു​കൂ​ടി​യ പ്ര​വ​ര്‍​ത്ത​ക​രോ​ട് മാ​റി​നി​ല്‍​ക്ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​യി​ല്ല. പി​ന്നാ​ലെ പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി പ്ര​ശ്നം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. റൂ​റ​ല്‍ എ​സ്പി സം​ഭ​വ സ്ഥ​ല​ത്തെ​ത്തി.

അ​തേ​സ​മ​യം പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു. പോ​ലീ​സ് ബ​ല​മാ​യി ക​ട​ക​ള​ട​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തും സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

Related News