Loading ...

Home National

ഇനി ചര്‍ച്ചയില്ല; കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ പാര്‍ലമെന്‍റ്​ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂനിയന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ആഴ്ചകളായി പ്രതിഷേധിക്കുകയാണ്​.മൂന്ന് നിയമങ്ങളും കര്‍ഷകരെ കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിന് ഇരയാക്കുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ പ്രസിഡന്‍റ്​ ഭാനു പ്രതാപ് സിംഗ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. മതിയായ ചര്‍ച്ചകളില്ലാതെയാണ് നിയമങ്ങള്‍ പാസാക്കിയതെന്നും ഇവര്‍ ആരോപിച്ചു.

സെപ്റ്റംബറില്‍ പാര്‍ലമെന്‍റ്​ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കനത്തതോടെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ  ഓര്‍ഡിനന്‍സുകളായി ജൂണിലാണ് ഇവ ആദ്യമായി അവതരിപ്പിച്ചത്. ഇത്​ നിയമമായി മാറിയതോടെ പഞ്ചാബിലെയടക്കം കര്‍ഷക സംഘടനകള്‍ സമരവുമായി മുന്നോട്ടുവരികയായിരുന്നു. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ക​ടും​പി​ടി​ത്തം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ക്ഷോ​ഭം റെ​യി​ല്‍ ത​ട​യ​ലു​ള്‍​പ്പെ​ടെയുള്ള രാജ്യവ്യാപക സമരമാക്കിമാറ്റാന്‍ ഒരു​ങ്ങുകയാണ്​ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. ഡ​ല്‍​ഹി​യി​ലെ അ​തി​ര്‍​ത്തി​ക​ളി​ലേ​ക്ക്​ കൂ​ടു​ത​ല്‍ സ​മ​ര​ക്കാ​ര്‍ ഒ​ഴു​കി​യെ​ത്തുകയാണ്​.സിം​ഘു​വി​ല്‍ വ്യാ​ഴാ​ഴ്​​ച ചേ​ര്‍​ന്ന ക​ര്‍​ഷ​ക നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ്​ റെ​യി​ല്‍​ത​ട​യ​ല്‍ സ​മ​ര​ത്തി​ലേ​ക്ക്​ ക​ട​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ര്‍​ഷ​ക​രും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന ജ​നങ്ങളും  റെയി​ല്‍​വേ ട്രാ​ക്കു​ക​ളി​ലേ​ക്ക്​ നീ​ങ്ങും. ഡി​സം​ബ​ര്‍ 14ന്​ ​ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളും മ​ന്ത്രി​മാ​രു​ടെ വ​സ​തി​ക​ളും ഘെരാ​വോ ചെ​യ്യും. ജി​ല്ലാ ആ​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ധ​ര്‍​ണ​യും ന​ട​ത്തും.

Related News