Loading ...

Home National

ഇന്ത്യ -യു.എ.ഇയും തമ്മില്‍ സഹകരിക്കാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തി ഭക്ഷ്യസുരക്ഷ ഉച്ചകോടി സമാപിച്ചു.

ഭക്ഷ്യസുരക്ഷാ മേഖലയില്‍ ഇന്ത്യ -യു.എ.ഇയും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുമെന്ന പ്രഖ്യാപനവുമായി രണ്ട് ദിവസങ്ങളിലായി നടന്ന ഭക്ഷ്യസുരക്ഷ ഉച്ചകോടി തുടസമാപിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിച്ചത്.ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പദ്ധതി വഴി കാര്‍ഷിക കയറ്റുമതി മൂന്നു മടങ്ങ് വര്‍ധിക്കുമെന്ന് യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന വ്യക്തമാക്കി. നിലവിലെ രണ്ടു ബില്യണ്‍ ഡോളര്‍ ഇടപാട് മൂന്നു വര്‍ഷത്തിനുള്ളില്‍ 67 ബില്യണാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പഞ്ചാബിലെ കാര്‍ഷിക മേഖലയില്‍ നിക്ഷേപമിറക്കാന്‍ യു.എ.ഇയിലെ നിക്ഷേപകരെ ക്ഷണിക്കുന്നുവെന്ന് പഞ്ചാബ് പ്രവാസികാര്യ മന്ത്രി റാണ ഗുര്‍മീത് സിങ് സോധി അറിയിച്ചു. 5000 ഹെക്ടറിലേറെ ഭൂമിയും എന്തിനും സഹായിക്കുന്ന സംഘവും പഞ്ചാബിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എ.ഇ ഭക്ഷ്യ ഇടനാഴി പദ്ധതി വഴി 20 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് യു.എ.ഇ സാമ്ബത്തികകാര്യ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ജുമ അല്‍ കൈത് പറഞ്ഞു. ഇതുവഴി രണ്ടു ലക്ഷം പേര്‍ക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, ഭക്ഷ്യ ഉല്‍പാദന സുസ്ഥിരമാതൃകയുണ്ടാക്കുക,കാര്യക്ഷമത നേടുക തുടങ്ങിയ പൊതുലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ഡോ. അമന്‍ പുരി പറഞ്ഞു.ഭക്ഷ്യസംസ്കരണം, സാങ്കേതിക വിദ്യയും ഉപകരണങ്ങളും,ക്ഷീരോത്പന്നങ്ങളുടെ ഉല്‍പാദനം, ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവും, ഫുട്പാര്‍ക്കുകളില്‍ നിക്ഷേപസാധ്യത, കാര്‍ഷിക സംസ്കരണ മേഖലയില്‍ സംയുക്ത സംരംഭങ്ങള്‍, അടിസ്ഥാന സൗകര്യവികസനം, കാര്‍ഷികമേഖലയിലെ സാങ്കേതിക വിദ്യകളും വെര്‍ട്ടിക്കല്‍ കൃഷിയും തുടങ്ങിയ മേഖലകളില്‍ സെമിനാറുകളും ചര്‍ച്ചകളും നടന്നു.സംരംഭകര്‍, പൊതുമേഖല പ്രതിനിധികള്‍, വ്യവസായ സ്ഥാപന പ്രതിനിധികള്‍, നിക്ഷേപകര്‍ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ഉച്ചകോടിയുടെ ഭാഗമായിരുന്നു.

Related News